
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുറ്റ്യേരി സ്വദേശി ആയിഷയുടെ മക്കളായ ഫര്‍സീന റുബീന എന്നിവരെയാണ് അജ്ഞാതന്‍ കൊടുത്തുവിട്ട ഐസ്‌ക്രീം കഴിച്ച് അവശരായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ബുധനാഴ്ച രാവിലെ 11.30തോടെ പരിയാരം കോരന്‍പീടികയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ പാന്റും ചെക്ക് ഷര്‍ട്ടും ധരിച്ച അപരിചിതന്‍ അരിയും പഞ്ചസാരയും ഐസ്‌ക്രീമും അടങ്ങിയ പാക്കറ്റ് കുറ്റ്യേരിയിലെ അയിഷയെ ഏല്‍പ്പിക്കണമെന്ന് ഒരു ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഇത് പ്രകാരം യാത്രാകൂലി ഈടാക്കി ഡ്രൈവര്‍ കുറ്റ്യേരിയിലെത്തി ആയിഷയെ സാധനങ്ങള്‍ ഏല്‍പ്പിച്ചു. സാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഐസ്‌ക്രീം കഴിച്ചതോടെ തലകറക്കം അനുഭവപ്പെട്ട യുവതികളെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മാരക കീടനാശിനിയായ ഫ്യുറഡാനാണ് ഐസ്‌ക്രീമില്‍ കലര്‍ത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
യുവതികള്‍ അപകടനില തരണം ചെയ്തു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..സാധനങ്ങള്‍ എത്തിച്ച് കൊടുത്ത ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു.
വീട്ടുകാരോട് വ്യക്തിവിരോധം ഉള്ള ആരോ ആണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതികളില്‍ ഒരാള്‍ക്ക് വിവാഹാലോചനയുമായി വന്ന യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തളിപ്പറമ്പ് സിഐ കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam