ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം: ജസ്റ്റിസ്. അറുമുഖത്തെ നിയമിച്ചു

Published : Sep 25, 2017, 07:13 AM ISTUpdated : Oct 05, 2018, 02:40 AM IST
ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം: ജസ്റ്റിസ്. അറുമുഖത്തെ നിയമിച്ചു

Synopsis

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യ​മി​ച്ചു. റി​ട്ട​യ​ഡ് ജ​ഡ്ജി അ​റു​മു​ഖ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് സ​ർ​ക്കാ​ർ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നാ​യി നി​യ​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കെ.​പ​ള​നി​സ്വാ​മി ക​ഴി​ഞ്ഞ​മാ​സം അ​റി​യി​ച്ചി​രു​ന്നു.

അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ജ​യ​ല​ളി​ത ചി​കി​ത്സ​യി​ലി​രു​ന്ന​പ്പോ​ൾ പ​റ​ഞ്ഞ ക​ള്ള​ങ്ങ​ൾ​ക്കെ​ല്ലാം പ​ര​സ്യ​മാ​യി മാ​പ്പ് ചോ​ദി​ച്ച് ത​മി​ഴ്നാ​ട് വ​നം മ​ന്ത്രി സി ​ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ ജ​യ​ല​ളി​ത ഇ​ഡ​ലി ക​ഴി​ച്ചെ​ന്നും അ​വ​രെ സ​ന്ദ​ർ​ശി​ച്ചെ​ന്നും പ​റ​ഞ്ഞ​തു ക​ള​വാ​ണെ​ന്നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ജ​യ​ല​ളി​ത​യു​ടെ ദീ​ർ​ഘ​കാ​ല തോ​ഴി​യാ​യി​രു​ന്ന ശ​ശി​ക​ല​യ്ക്കു മാ​ത്ര​മേ ജ​യ​ല​ളി​ത​യെ മു​റി​യി​ൽ പോ​യി കാ​ണാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 22നാ​ണ് ജ​യ​ല​ളി​ത​യെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. 75 ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം ഡി​സം​ബ​ർ 5ന് ​ജ​യ​ല​ളി​ത മ​രി​ച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ
യുദ്ധക്കൊതിയന്മാർ പലതും പറഞ്ഞു പരത്തുകയാണെന്ന് തുൾസി ഗബ്ബാർഡ്; 'റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല'