
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ മാസം ഒന്നു മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ കേരളത്തിന് ലഭിക്കേണ്ടത് 700 ദശലക്ഷം ഘനയടി ജലമാണ്. എന്നാല്‍ 50 ദശലക്ഷം ഘനയടി പോലും ലഭിച്ചിരുന്നില്ല. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജലവിതരണം പൂര്‍ണമായും തമിഴ്നാട് നിര്‍ത്തിവച്ചു. കേരളത്തിന് വിട്ടുനല്‍കാന്‍ ജലമില്ലെന്ന് പറയുകയും അതേസമയം 900 ക്യുസെക്‌സ് ജലം വീതം തമിഴ്നാട്ടിലെ തിരുമൂര്‍ത്തി അണക്കെട്ടിലേക്ക് കോണ്ടൂര്‍ കനാല്‍ വഴി കൊണ്ടുപോകകുയാണ് തമിഴ്നാട് ചെയ്തിരുന്നത്. ഇതിനെതിരെയാണ് ഇന്ന് പൊള്ളാച്ചിയില്‍ വച്ച് നടന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം ചേരുന്നതിന് തമിഴ്നാട് വിമുഖത കാണിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊള്ളാച്ചിയില്‍ സമവായ ചര്‍ച്ച നടന്നത്. ആളിയാര്‍ കരാര്‍ പുതുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി നടക്കുന്ന സംയുക്ത ജലക്രമീകരണയോഗത്തില്‍ തീരുമാനമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam