ഇരുമ്പനത്തെ ടാങ്കര്‍ ലോറി സമരം നാലാംദിവസത്തിലേക്ക്

Web Desk |  
Published : Nov 22, 2016, 05:08 AM ISTUpdated : Oct 05, 2018, 12:32 AM IST
ഇരുമ്പനത്തെ ടാങ്കര്‍ ലോറി സമരം നാലാംദിവസത്തിലേക്ക്

Synopsis

 

കൊച്ചി: കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം നാലാം ദിവസവും തുടരുന്നു. പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കമ്പനി മാനേജ്മന്റ് പ്രഖ്യാപിച്ച ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ആണ് സമരം. ഇന്ധനം ലഭിച്ചില്ലെങ്കില്‍ ഇന്ന് പെട്രോള്‍ പുമ്പുകള്‍ അടച്ചിടും എന്ന് ഒരു വിഭാഗം പമ്പ് ഉടമകള്‍ അറിയിച്ചു.

മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ സമരമാണ് കൊച്ചി ഐ ഒ സി പ്ലാന്റില്‍ നടക്കുന്നത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയയിലെ തീരുമാനം ലംഘിച്ചു ഐ ഒ സി മാനേജ്‌മെന്റ് പ്രഖ്യാപിച്ച ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കണം എന്നാണ് ടാങ്കര്‍ ലോറി ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐ ഒ സി മാനേജ്‌മെന്റ് തീരുമാനം അകാതെ വന്നതോടെ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു.

ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ പമ്പുകള്‍ തുറക്കില്ലന്നു ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന