പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു

Web Desk |  
Published : May 25, 2018, 08:50 PM ISTUpdated : Jun 29, 2018, 04:07 PM IST
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു

Synopsis

അധ്യാപികയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ 34-കാരിയാണ് അറസ്റ്റിലായത്

ചണ്ഡീഗഢ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപികയെ ടീച്ചറെ  പൊലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ നിയമപ്രകാരം കേസ് ചുമത്തിയ അധ്യാപികയെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ചണ്ഡീഗഢ് റാം ദര്‍ബാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ അധ്യാപികയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ 34-കാരിയാണ് അറസ്റ്റിലായത്.ഇതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ പതിനാലുകാരനെയാണ് മാസങ്ങളോളം സ്വന്തം വീട്ടില്‍ വച്ച് അധ്യാപിക പീഡിപ്പിച്ചത്.കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ സ്വന്തം വീട്ടില്‍ വെച്ച് ഇവര്‍ വിദ്യാര്‍ത്ഥിക്ക്  ട്യൂഷന്  എടുത്തിരുന്നു.

ഇതിന് ഇടയിലാണ് ലൈംഗിക ചൂഷണം തുടങ്ങിയത്.വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ടെന്ന് മാതാപിതാക്കളെ തെറ്റധരിപ്പിച്ച് പ്രത്യേക സമയം തന്നെ ട്യൂഷനായി ഒരുക്കി.പിന്നീട് സ്ഥിരമായി പീഡിപ്പിച്ചു. 

എന്നാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ മാതാപിതാക്കള്‍ ഇവരുടെ  ട്യൂഷന് അവസാനിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ അധ്യാപിക കുട്ടിയെ മുറിയിലിട്ട് പൂട്ടി. പിന്നീട് പൊലീസ് എത്തിയാണ് മോചിപ്പിത്. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് അയച്ചതോടെയാണ് പീഡനവിവരം പുറത്ത് വന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും