
കോഴിക്കോട്: സംഘപരിവാര്‍ അനുകൂല കാര്യങ്ങളുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തതില്‍ അധ്യാപകന് സസ്പെന്‍ഷന്‍. വിദ്യഭാരതി എന്ന ഏജന്‍സിയുടെ സംസ്കൃത വിജ്ഞാന പരീക്ഷയുടെ മാതൃക ചോദ്യങ്ങള്‍ അടങ്ങിയ പുസ്തകം മേലധികാരികളുടെ അനുവാദം ഇല്ലാതെയാണ് വിതരണം ചെയ്തത് എന്നാണ് വിദ്യഭ്യാസ വകുപ്പ് ഇറക്കിയ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
കൊയിലാണ്ടി ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ കെ മുരളിക്കാണ് സസ്പെന്‍ഷന്‍. അനുവാദം ഇല്ലാതെ നാല്‍പ്പതോളം കുട്ടികള്‍ ഈ അധ്യപകന്‍ പുസ്തകം വിതരണം ചെയ്തു. ഇന്ത്യയുടെ സംസ്കാരിക വൈവിദ്ധ്യത്തെ അവഗണിച്ചുകൊണ്ട് ഒരു പ്രത്യേക മതസംസ്കാരത്തിന്‍റെ അധിനിവേശം സാധ്യമാക്കുന്നതരത്തിലാണ് ഈ ബുക്ക് എന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ പുറത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് നടപടി എടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam