സ്കൂളുകളില്‍ ഇനി അധ്യാപകർ മാജീഷ്യനാകും

By Web DeskFirst Published Nov 17, 2017, 10:59 AM IST
Highlights

കോഴിക്കോട്: അധ്യാപകർ ഇനി വിദ്യാർത്ഥികൾക്ക് മുൻപിൽ മായജാല പ്രകടനം കാഴ്ചവെയ്ക്കും. സംസ്ഥാനത്ത് ആദ്യമായി ജാലവിദ്യയുടെ സഹായത്തോടെ ക്ലാസ് മുറികളിലെ വിരസത ഒഴിവാക്കി പഠനം കൂടുല്‍ ആഹ്ലാദകരവും സർഗാത്മകവും ആക്കാനുള്ള പദ്ധതിക്ക് കോഴിക്കോട്ട് തുടക്കമാകുന്നു. മാജിക് ഫോര്‍ ടീച്ചേഴ്സ് പദ്ധതിയുടെ മുന്നോടിയായി ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് വരുന്ന അമ്പതോളം ടീച്ചര്‍മാര്‍ക്കാണ് ഏകദിന മാജിക് ശില്‍പ്പശാല നടത്തുന്നത്.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്ററേറ്റും കൊയിലാണ്ടി മാജിക് അക്കാഡമിയും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് ഗവ. മോഡല്‍ ഹയര്‍സെക്കൻഡറില്‍ നടക്കുന്ന ശില്‍പശാല ജില്ലാ കലക്റ്റര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യഭ്യാസ ഉപഡയറക്റ്റര്‍ ഇ.കെ. സുരേഷ് കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. മജീഷ്യനും അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂര്‍ ക്ലാസ് നയിക്കും. 


 

click me!