ആംബുലിന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹവുമായി 60 കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി

Web Desk |  
Published : Nov 07, 2016, 12:11 PM ISTUpdated : Oct 05, 2018, 02:57 AM IST
ആംബുലിന്‍സിന് പണമില്ല; ഭാര്യയുടെ മൃതദേഹവുമായി 60 കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി

Synopsis

തെലങ്കാനയിലാണ് കുഷ്ഠരോഗിയായാണ് ഭര്‍ത്താവിന് ഭാര്യയുടെ മൃതദ്ദേഹവുമായി ഇരുപത്തിനാല് മണിക്കൂര്‍ നടക്കേണ്ടി വന്നത്. രണ്ട് മാസം മുമ്പ് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ ഭര്‍ത്താവിന് ഭാര്യയുടെ മൃതദ്ദേഹം ചുമന്ന് നടക്കേണ്ടി വന്ന സംഭവം വിവാദമായിരുന്നു.

തെലങ്കാനയിലെ ഹൈദരാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുഷ്ടരോഗ ബാധിതരായ രാമലുവും ഭാര്യ കവിതയും ഹൈദരാബാദില്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കവിത മരിച്ചു. ഭാര്യയുടെ മൃതദ്ദേഹം സ്വന്തം നാട്ടില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹത്തില്‍ രാമലു സ്വകാര്യ ആംബുലന്‍സിന്റെ സേവനം തേടി. എന്നാല്‍ ഡ്രൈവര്‍ അയ്യായിരം രൂപ ആവശ്യപ്പെട്ടതോടെ കയ്യില്‍ പണമില്ലാതെ രാമലു ഭാര്യയുടെ മൃതദ്ദേഹവുമായി സ്വന്തം ഉന്തുവണ്ടിയില്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ യാത്ര തിരിച്ചെങ്കിലും രാത്രി രാമലുവിന് വഴി തെറ്റി. ശനിയാഴ്ച ഉച്ചയോടെ അറുപത് കിലോമീറ്റര്‍ സഞ്ചരിച്ച് വികാരാബാദിലെത്തിയപ്പോഴേക്കും രാമലു തളര്‍ന്നു വീണു. ഭാര്യയുടെ മൃതദ്ദേഹത്തിനരികിലിരുന്ന് രാമലു കരയുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസിലറിയിച്ച് തുടര്‍ന്ന് അധികൃതരെത്തി അവിടെ നിന്നും എണ്‍പത് കിലോമീറ്ററിലധികം ദൂരെയുള്ള മേഢക് ഗ്രാമത്തിലേക്ക് ആംബുലന്‍സ് വിളിച്ചുനല്‍കി. കുഷ്ടരോഗികളായതിനാല്‍ ഇരുവരേയും സഹായിക്കാന്‍ ഉറ്റ ബന്ധുക്കളാരും എത്തിയിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ ദനാ മാജി എന്നയാള്‍ക്ക് ഭാര്യയുടെ മൃതദ്ദേഹവുമായി മകളോടൊപ്പം നടക്കേണ്ടി വന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈറൽ താരത്തിന്റെ വിവാഹം; 'മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎം രീതി'; സിപിഎം നേതാക്കളെ ന്യായീകരിച്ച് എം എ ബേബി
വേലിക്കടിയിലെ മണ്ണ് മാന്തി നീക്കി രക്ഷപെട്ടത് സുപ്രധാന പദ്ധതിയിലെ അംഗം, 'ന്യൂക്ഗു'വിനായി തെർമൽ ക്യാമറ അടക്കം രംഗത്ത്, വ്യാപക തെരച്ചിൽ