എഴുത്തുകാരന്‍ കാഞ്ച ഇലയ്യയുടെ കാല് തല്ലിയൊടിക്കണം: തെലുങ്കുദേശം എംപി

Published : Oct 07, 2017, 12:49 PM ISTUpdated : Oct 05, 2018, 02:31 AM IST
എഴുത്തുകാരന്‍ കാഞ്ച ഇലയ്യയുടെ കാല് തല്ലിയൊടിക്കണം: തെലുങ്കുദേശം എംപി

Synopsis

തെലുങ്കാന: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ  കാഞ്ച ഇലയ്യയുടെ കാല് തല്ലിയൊടിക്കണമെന്ന് തെലുങ്കുദേശം പാര്‍ട്ടി എംപി. ആര്യവൈശ്യ സമൂഹത്തെ അപമാനിക്കുന്ന കാഞ്ച ഇലയ്യയെ വെറുതേ വിടരുതെന്ന് ഏലൂര്‍ എംപി വെങ്കിടേശ്വര റാവുവാണ് ഭീഷണി മുഴക്കിയത്. എഴുത്തുകാരനെ പരസ്യമായി തൂക്കിലേറ്റണം എന്ന് മറ്റൊരു റ്റിടിപി എംപി വെങ്കിടേഷും ആഹ്വാനം ചെയ്തു.

ഇലയ്യയുടെ 'വൈശ്യാസ് സോഷ്യല്‍ സ്മഗ്ലേഴ്സ്' എന്ന പുസ്തകത്തിനെതിരെ ആര്യ വൈശ്യമഹാസഭ നേരത്തേ പ്രതിക്ഷേധിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് തെലുങ്കാനയിലെ വാറങ്കലില്‍ വൈശ്യ സംഘടനാ പ്രവര്‍ത്തകര്‍ ഇലയ്യയെ ആക്രമിച്ചത്. വൈശ്യ സമുദായത്തെ അപമാനിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയെ പുറത്താക്കാൻ കോൺഗ്രസിൻ്റെ 'കടക്ക് പുറത്ത്', ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തിൽ നിന്ന് മാറ്റാം; വെബ്സൈറ്റിൽ കുറ്റപത്രവും
സമ്മര്‍ദ്ദം കൊടുക്കല്ലേ; എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്ക് ഇങ്ങനെ സഹായിക്കാം