
കോഴിക്കോട്: കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് വയനാട് തൊമ്മന്‍വളപ്പില്‍ ഹംസ പൊലീസ് പിടിയിലായി. കോഴിക്കോട് തിരുവമ്പാടി പൊലീസാണ് ഹംസയെ അറസ്റ്റ് ചെയ്തത്.എഴുപത്താറ് കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്.
.
ഇരുപത്തിനാലാം വയസില്‍ തുടങ്ങിയ മോഷണം. ഇപ്പോള്‍ മുപ്പത്തിനാല് വയസ് .ഇതിനിടെ എഴുപത്താറ് കളവ് കേസുകളില്‍ പ്രതി. മിക്ക
കേസുകളും ക്ഷേത്ര മോഷണത്തിന്റെ പേരില്‍. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ച ഹംസ ഇപ്പോള്‍ പിടിയിലായത് തിരുവമ്പാടി പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ്.
ക്ഷേത്രങ്ങളെ കൂടാതെ ബൈക്ക് മോഷണം, കടകളിലെ മോഷണം എന്നിവയിലും ഹംസ കുപ്രസിദ്ധനാണ്.തിരൂര്‍,പരപ്പനങ്ങാടി,തിരുവമ്പാടി, എരുമപ്പെട്ടി,പാലക്കാട് തുടങ്ങി ഇരുപത്തഞ്ചോളം പൊലീസ് സ്റ്റേഷനുകളില്‍ ഹംസക്കെതിരെ കേസുകളുണ്ട്.
പാലക്കാട് കോടതിയിലേക്ക് കൊണ്ട് പോകുമ്പോള്‍ ഒരിക്കല്‍ ഹംസ തീവണ്ടിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പിടിയിലായ ശേഷം ജയിലായിരുന്നു.പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടെ കഴിഞ്ഞ ദിവസമാണ് തിരുവമ്പാടി എസ്‌ഐ വാഹന പരിശോധനക്കിടെ ഹംസയെ പിടികൂടുന്നത്.താമരശേരി ഡിവൈഎസ്പി അഭിലാഷ് തിരുവമ്പാടി സ്റ്റേഷനിലെത്തി ഹംസയെ ചോദ്യം ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam