ഒഞ്ചിയത്ത് സംഘര്‍ഷം; എന്‍. വേണു ഉള്‍പ്പടെ 17 ആര്‍എംപി പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

Published : Feb 12, 2018, 09:01 AM ISTUpdated : Oct 04, 2018, 07:54 PM IST
ഒഞ്ചിയത്ത് സംഘര്‍ഷം; എന്‍. വേണു ഉള്‍പ്പടെ 17 ആര്‍എംപി പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

Synopsis

 

കോഴിക്കോട്: ഒഞ്ചിയത്ത് സിപിഎം പ്രവർത്തകനെ വെട്ടേറ്റതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  എന്‍. വേണു ഉൾപ്പെടെ 17 ആർ എം പി പ്രവർത്തകരെ പയ്യോളി പൊലീസ് കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം സിപിഎം  ആര്‍എംപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വടകര ഓർക്കാട്ടേരിയിൽ ആർഎംപി ഓഫീസ് അക്രമികള്‍ അടിച്ചു തകർത്തു. ആക്രമത്തില്‍ നാല് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. 

ഇതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്. എന്നാല്‍ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎംപി ആരോപിച്ചു. തനിക്കും എൻ. വേണു ഉൾപ്പടെയുള്ള മറ്റ് ആര്‍എംപി നേതാക്കൾക്കും വധഭീഷണിയുണ്ടെന്ന് കെ.കെ രമ പറഞ്ഞു. സിപിഎമ്മാണ് ഭീഷണിക്ക് പിന്നിൽ. പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്നും, ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോക ചതിയൻ, മന്ത്രിസ്ഥാനം കിട്ടിയത് തന്നെ ചതിയിലൂടെ'; ഗണേഷിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി, സമുദായ ഐക്യ നീക്കം ചതിയെന്ന പ്രസ്താവനക്ക് മറുപടി
ഇസ്രയേലിന്റെയും അമേരിക്കയുടെയും ആഗ്രഹം നടക്കുമോ? ഇറാൻ ഭരണം ഖമനെയിക്ക് ശേഷം എങ്ങോട്ട്? 3 സാധ്യതകൾ