കാശ്മീരില്‍ സിആര്‍പിഎഫിനെതിരെ ഭീകരാക്രമണം: 8 സൈനികര്‍ കൊല്ലപ്പെട്ടു

Published : Jun 25, 2016, 01:36 PM ISTUpdated : Oct 05, 2018, 12:06 AM IST
കാശ്മീരില്‍ സിആര്‍പിഎഫിനെതിരെ ഭീകരാക്രമണം: 8 സൈനികര്‍ കൊല്ലപ്പെട്ടു

Synopsis

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പാംപോറില്‍ സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. 22 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 

ശനിയാഴ്ച പാംപോറിലെ നമ്പാല്‍ബാലിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ സൈനികരുടെ പലരുടെയും നില ഗുരുതരമാണ്. ലഷ്കര്‍ ഇ തോയിബയുടെ ചാവേര്‍ വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് സിആര്‍പിഎഫ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ; തള്ളി ഇറാൻ
ഇറാന്റെ തന്ത്രപ്രധാന മേഖല, ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഉടനെന്ന് ഇസ്രയേൽ, ജനങ്ങൾക്ക് ഒഴിഞ്ഞുപോകാമെന്ന് മുന്നറിയിപ്പ്