
ആലപ്പുഴ : തകഴി ഗ്രാമപഞ്ചായത്തിലെ കളത്തില്‍പ്പാലം 14-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ചൂടില്‍ . ഇന്ന് വൈകിട്ട് 5 വരെ കളത്തില്‍പ്പാലം എസ്എന്‍ഡിപി ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ബൂത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സി പി എമ്മിലെ വനിതാ വാര്‍ഡ് അംഗം ഡി വിജയകുമാരിയുടെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പട്ടികജാതി വനിതാ സംവരണ സീറ്റായ 14-ാം വാര്‍ഡിലെ യു ഡി എഫിലെ രമണി രാജു (കോണ്‍ഗ്രസ്), എല്‍ ഡി എഫിലെ കെ സുഷമ (സി പി ഐ എം), സിനി നാരായണന്‍ (ബിജെപി) എന്നിവരാണ് മത്സരരംഗത്തുള്ളത്.
14 വാര്‍ഡുകളുള്ള തകഴി ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫിന് 6 സീറ്റും യു ഡി എഫിന് 5 സീറും ബി ജെ പിയ്ക്ക് രണ്ടുസീറ്റുമാണുള്ളത്. എല്‍ ഡി എഫ് നിയന്ത്രണത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. വാര്‍ഡ് തെരഞ്ഞെടുപ്പിലെ ജയപരാജയം ഭരണപ്രതിസന്ധിക്ക് ഇടവരുത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam