താമരശ്ശേരിയില്‍ വനഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു

Web Desk |  
Published : Apr 30, 2018, 09:41 AM ISTUpdated : Jun 08, 2018, 05:44 PM IST
താമരശ്ശേരിയില്‍ വനഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു

Synopsis

താമരശ്ശേരിയില്‍ വനഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ വനഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ട് ഒഴിപ്പിച്ചു. പത്തേക്കറില്‍ കെട്ടിപ്പൊക്കിയ ഹൈലൈഫ് എന്ന പേരിലുള്ള റിസോര്‍ട്ടാണ് ഒഴിപ്പിച്ചത്. താമരശ്ശേരി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ട്. 

റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത് സ്വകാര്യ ഭൂമിയോട് ചേര്‍ന്നുള്ള പത്തേക്കറിലാണെന്ന് വനംവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവുകയും ചെയ്തു. ഇതോടെയാണ് നടപടികളിലേക്ക് കടന്നത്. 

എന്നാല്‍ വനംവകുപ്പ് ഏറ്റെടുത്തിരിക്കുന്നത് റിസോര്‍ട്ടല്ലെന്നും ഒരു വീടാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പിടിച്ചെടുത്ത സ്ഥലം നേരത്തെ കാര്‍ഷിക പട്ടയം ലഭിച്ചതാണെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കയ്യേറ്റ ഒഴിപ്പിക്കലിനെതിരെ നേരത്തെയും പ്രദേശത്ത് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം ബലാത്സം​ഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കില്ല, ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ