ചുരത്തില്‍ പാർക്കിങ് നിരോധനം നടപ്പാക്കിയതിൽ വീഴ്ച പറ്റി: കളക്‌ടർ

Published : Dec 26, 2017, 12:55 PM ISTUpdated : Oct 05, 2018, 01:25 AM IST
ചുരത്തില്‍ പാർക്കിങ് നിരോധനം നടപ്പാക്കിയതിൽ വീഴ്ച പറ്റി: കളക്‌ടർ

Synopsis

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാർക്കിങ് നിരോധനം നടപ്പാക്കിയതിൽ വീഴ്ച പറ്റിയതായി കളക്‌ടർ യു.വി ജോസ്. പത്ത് ദിവസത്തിനുള്ളില്‍ ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും  വാഹന നിയന്ത്രണത്തിനായി അടിവാരത്ത് ഇന്നു തന്നെ താൽക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വലിയ വാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് നടപ്പിലാക്കുന്നതിലും വീഴ്ചയുണ്ടായി. അറ്റകുറ്റപ്പണിക്കായി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. റോഡിന്റെ വീതി കൂട്ടുന്നതിനായി വനം വകുപ്പിന്റെ അനുമതി ഓരാഴ്ചക്കുള്ളിൽ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചുരത്തില്‍ ഗതാഗതക്കുരുക്ക് പതിവാകുന്ന സാഹചര്യത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വിദേശികളുടെ അറസ്റ്റ്: ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം; എംബസിയെ വിവരം അറിയിക്കുന്നത് ബന്ധുക്കളെ അറിയിക്കുന്നതിന് തുല്യം
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് പിന്തുണ; അമേരിക്കയ്ക്ക് ഒപ്പമെന്ന് നിലപാട് വ്യക്തമാക്കി ജി7 രാജ്യങ്ങൾ