നൊന്തുപ്രസവിച്ച കണ്‍മണിയെ വേണ്ട;  കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു

web desk |  
Published : May 21, 2018, 01:15 PM ISTUpdated : Jun 29, 2018, 04:28 PM IST
നൊന്തുപ്രസവിച്ച കണ്‍മണിയെ വേണ്ട;  കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു

Synopsis

ഇവരുടെ നാലമത്തെ കുഞ്ഞിനെയാണ് അധികൃതര്‍ ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്.

ഇടുക്കി: നൊന്തുപ്രസവിച്ച നാലാമത്തെ കണ്‍മണിയെയും അമ്മയ്ക്ക് വേണ്ട. കുഞ്ഞിനെ ചെല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുമളി കൊല്ലം പട്ടട ഭാഗത്ത് താമസിക്കുന്ന യുവതിയാണ് നൊന്ത് പ്രസവിച്ച കുഞ്ഞിനെ പോറ്റി വളര്‍ത്താനാകില്ലെന്ന് പോലീസിനെയും ചൈല്‍ഡ് ലൈന്‍ അധിക്യതരെയും അറിയിച്ചത്. പിറന്ന് വീണ് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനെ വേണ്ടെന്ന് മാതാവ് അറിയിച്ചതോടെ കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കുകയായിരുന്നു. 

ഇവരുടെ നാലമത്തെ കുഞ്ഞിനെയാണ് അധികൃതര്‍ ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്. വീട്ടില്‍ പ്രസവിച്ചതിനാല്‍ പോലീസിന്റെ സാനിദ്ധ്യത്തിലായിരുന്നു പരിശോധന നടന്നത്. തുച്ഛമായ വരുമാനം മാത്രമേയുള്ളൂവെന്നും അതിനാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് യുവതി പറയുന്നത്.  കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജനിച്ച കുട്ടിയേയും സാമ്പത്തിക ബാധ്യതയുടെ പേരില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ചിരുന്നു. ഈ കൂട്ടിയേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു
കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു