
കാസർകോട് : ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒരാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പരിപാടി നഗരസഭയിൽ വീണ്ടും ഉൽഘാടനം ചെയ്തതായി ആരോപണം. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ജില്ലാതല കർമ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ ജില്ലാ പഞ്ചായത്താണ് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ (എൻ.പി.ആർ.പി.ഡി.) ജില്ലാതല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 84 ഗുണഭോക്താക്കൾക്ക് മുച്ചക്ര സ്‌കൂട്ടർ നൽകുന്നതിന്‍റെ ഉദ്ഘാടനം കഴിഞ്ഞ 20-ാം തിയതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലാതല ഉദ്ഘാടനത്തിന് ശേഷം പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും വാഹനം കൈമാറി. ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറേണ്ടിയിരുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളായിരുന്നു.
ഇതിനായി കൊണ്ടുപോകുന്ന ചെലവ് അതത് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. എന്നാല്‍ നീലേശ്വരം നഗരസഭ കൈപ്പറ്റിയ വാഹനങ്ങളിലെ ജില്ലാ പഞ്ചായത്തിന്‍റെ സ്റ്റിക്കര്‍ പറിച്ച് കളഞ്ഞ് ആ സ്ഥാനത്ത് നീലേശ്വരം നഗരസഭയുടെ സ്റ്റിക്കര്‍ പതിച്ചെന്നും തുടര്‍ന്ന് വീണ്ടും വാഹന വിതരണോദ്ഘാടനം നടത്തിയെന്നും നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. അംഗവൈകല്യം സംഭവിച്ചവർക്കുള്ള പദ്ധതികൾ പോലും സ്വന്തം പദ്ധതിയാക്കുന്ന നീലേശ്വരം നഗരസഭാ ചെയർമാന്‍റെ നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. നഗരസഭയുടെ ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിക്കും വിധം പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്തത് പ്രതിഷേധാർഹമാണെന്നും മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam