കൊടികള്‍ നീക്കം ചെയ്തു; പോലീസിനെതിരെ കൊലവിളിയുമായി സിപിഎം

Web Desk |  
Published : Apr 09, 2018, 06:45 AM ISTUpdated : Jun 08, 2018, 05:42 PM IST
കൊടികള്‍ നീക്കം ചെയ്തു;  പോലീസിനെതിരെ കൊലവിളിയുമായി സിപിഎം

Synopsis

കൊടികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ വെള്ളയില്‍ എസ്‌ഐക്കതെിരെയാണ് വധഭീഷണി.

കോഴിക്കോട്:   പോലീസിനെതിരെ കോഴിക്കോട് കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍. നഗരത്തില്‍ സ്ഥാപിച്ച കൊടികള്‍ നീക്കം ചെയ്തതാണ് പ്രകോപന കാരണം. നേരത്തെ സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ടും പോലീസിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തത്തിയിരുന്നു

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മാസിന്‍ റഹ്മാന്‍ ആണ് കൊലവിളി നടത്തുന്നത്. പുതിയകടവ് ഭാഗത്ത് സിപിഎമ്മും ഡിവൈഎഫ്‌ഐയും കെട്ടിയ കൊടികള്‍ പോലീസ് അഴിച്ചു മാറ്റിയതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കൊടിമരം തകര്‍ത്തെന്നും ആരോപിക്കുന്നു. കൊടികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ വെള്ളയില്‍ എസ്‌ഐക്കതെിരെയാണ് വധഭീഷണി.

എന്നാല്‍ ഡിജിപിയുടെയും, ജില്ലാ  പോലീസ് മേധാവിയുടെയും നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് കൊടികള്‍ അഴിച്ച് മാറ്റിയത്.  സിപിഎമ്മിന്റേത് മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും അഴിച്ചു മാറ്റിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

നേരത്തെ ചുമട്ട് തൊഴിലാളികള്‍ക്കെതിരെ കേസേടുത്ത കസബ സി.ഐ പ്രമോദിനെതിരെ സി.ഐ.ടിയു രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തെ ഇപ്പോള്‍ കാസര്‍ക്കോട് കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ഇത്തവണ ബിജെപി ഭരണം പിടിക്കും, മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുെമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
മോദിക്കെതിരായ പോരാട്ടത്തിന് ഇന്ത്യ മുന്നണിയെ നയിക്കാൻ സ്റ്റാലിൻ വരുമോ? നേതൃമാറ്റ സമ്മർദ്ദം, സ്റ്റാലിൻ നയിക്കണമെന്ന ആവശ്യമുയരുന്നുവെന്ന് ഡിഎംകെ