ഇന്ത്യയില്‍ ദളിതുകള്‍ ജീവിക്കുന്നത് ഇങ്ങനെയൊക്കയാണ്; ഗുജറാത്ത് ഉനയിലെ ദയനീയ ചിത്രങ്ങളുമായി 'അകലങ്ങളിലെ ഇന്ത്യ'

By Web DeskFirst Published Aug 10, 2016, 3:51 PM IST
Highlights

"കൈകൂപ്പി കരഞ്ഞ് അപേക്ഷിച്ചിട്ടും അവർ തല്ലി, വസ്ത്രം അഴിച്ചുമാറ്റാനും ആവശ്യപ്പെട്ടു" ഉനയില്‍ പശുരക്ഷകരുടെ ക്രൂരമര്‍ദ്ദനത്തിന് അശോക് സര്‍വയ്യ എന്ന പതിനേഴുകാരന്‍. "ഞങ്ങൾക്ക് ഒരു സഹായവും കിട്ടുന്നില്ല, ഈ നിലയിലും സഹോദരനെ പഠിപ്പിക്കാൻ കൂലിപ്പണിക്ക് പോകുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നവും വൈകല്യവും നിറഞ്ഞ ജീവിതവുമായി തൽബീൻ സര്‍വയ്യ എന്ന 22 കാരി.

ഇത്തരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്ന ദളിത് സമൂഹത്തിനാണ് ഗോരക്ഷകരുടെ ക്രൂര പീഡനങ്ങളും ഏൽക്കേണ്ടിവന്നത്. ഗുജറാത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഗിർ സോമനാഥ് ജില്ലയിലെ ഉന. വൈദ്യുതിയോ, കുടിവെള്ള വിതരണമോ ഇല്ലാത്ത, ര്‍ദ്ദനത്തിന് ശുചിമുറിയുള്ള ഒരു വീടുപോലും ഇല്ലാത്ത പ്രധാനമന്ത്രിയുടെ നാട്ടിലെ ഗ്രാമത്തിലെ നൊമ്പരക്കാഴ്ചകളുമായി അകലങ്ങളിലെ ഇന്ത്യ.

 

 

 

 

click me!