കാലാവസ്ഥാ മാറ്റം വരയാടുകളുടെ പ്രാദേശിക വംശനാശത്തിനു കാരണമാകും, മുന്നറിയിപ്പുമായി മലയാളി ഗവേഷകരുടെ പഠനം

Web Desk |  
Published : Jun 30, 2018, 12:28 PM ISTUpdated : Oct 02, 2018, 06:45 AM IST
കാലാവസ്ഥാ മാറ്റം വരയാടുകളുടെ പ്രാദേശിക വംശനാശത്തിനു കാരണമാകും, മുന്നറിയിപ്പുമായി മലയാളി ഗവേഷകരുടെ പഠനം

Synopsis

കേരളത്തില്‍ വരയാടുകള്‍ ഉള്ള ഒട്ടുമിക്കവന്യജീവി സങ്കേതങ്ങളും അടുത്ത പത്തുകൊല്ലത്തിനുള്ളില്‍ അവയ്ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാതായിത്തീരും മുന്നറിയിപ്പുമായി മലയാളി ഗവേഷകരുടെ പഠനം

കാലാവസ്ഥാ വ്യതിയാനം വരയാടുകളുടെ നിലനില്‍‌പ്പിനെ തന്നെ ബാധിക്കുന്നുവെന്ന് മലയാളി ഗവേഷകരുടെ പഠനം.  അന്തര്‍ദേശീയ ജേര്‍ണലായ ഇക്കൊളജിക്കല്‍ എന്‍ജീനീയറിങ്ങില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ വരയാടുകള്‍ ഉള്ള ഒട്ടുമിക്ക വന്യജീവി സങ്കേതങ്ങളും അടുത്ത പത്തുകൊല്ലത്തിനുള്ളില്‍ അവയ്ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാതായിത്തീരുമെന്നാണ് പഠനത്തില്‍ പറയുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതം, ഇരവികുളം ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സങ്കേതം എന്നിവടങ്ങളിലെ വരയാടുകളുടെ ആവാസവ്യവസ്ഥകള്‍ക്ക് മാത്രമാണ് കാര്യമായ കോട്ടം സംഭവിക്കാതിരിക്കുക. രണ്ടായിരത്തി അഞ്ഞൂറോളം വരയാടുകള്‍മാത്രമാണ് ലോകത്ത് ഇപ്പോള്‍ അവശേഷിക്കുന്നത്. ചെറിയ ചെറിയ പോപ്പുലേഷനുകള്‍ പലയിടത്തായി ചിതറി കിടക്കുന്നത് കൊണ്ട് ഇവയ്ക്ക് പ്രാദേശിക വംശനാശം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഗവേഷകരുടെ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്നും എണ്ണൂറ് മീറ്ററും അതിനു മുകളിലും ഉള്ള പുല്‍പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന വരയാടുകളുടെ നിലവിലുള്ള ആവാസവ്യവസ്ഥയെ ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രാദേശികമായി വംശനാശത്തിനുള്ള സാധ്യത കൂട്ടുമെന്ന്  ഗവേഷണത്തിന്റെ പ്രിൻസിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയിരുന്ന കെ എം ജയഹരി പറയുന്നു.


വരയാടുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വലിയ ഭീഷണിയിലാണെന്നു തന്നെയാണ് വ്യക്തമാകുന്നതെന്ന് അശോക ട്രെസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇൻ ഇക്കോളജി എന്‍വിയോണ്‍മെന്റിലെ ഗവേഷകരും പഠനത്തില്‍ പങ്കാളിയായ മലയാളി ഗവേഷകരായ സോണി ആര്‍ കെയും സന്ദീപ് സെന്നും പറയുന്നത്. വരയാടുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി സമഗ്രമായ ഒരു രൂപരേഖ ഉണ്ടാക്കേണ്ടതുണ്ട്. അതിനു ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചുള്ള ഇക്കോളജി പഠനങ്ങളും ജനറ്റിക് പഠനങ്ങളും ആവശ്യമാണ്- സോണി ആര്‍ കെയും സന്ദീപ് സെന്നും വ്യക്തമാക്കുന്നു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്. വരയാടുകള്‍ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് കാണപ്പെടുന്നത് എന്നിരിക്കെ ഈ രണ്ടു സംസ്ഥാനങ്ങളിലെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒന്നിച്ചു ഈ ജീവിവര്‍ഗ്ഗത്തിന്റെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

 

ഗവേഷണ പ്രബന്ധം ഇവിടെ വായിക്കാം The impact of climate change on Nilgiri Tahr

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെടുമങ്ങാട്​ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ഇവിടെ നടന്നു, ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി തരൂർ