കെഎസ്ആര്‍ടിസി ബസ് 10 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

Published : Jan 23, 2018, 12:15 AM ISTUpdated : Oct 05, 2018, 03:11 AM IST
കെഎസ്ആര്‍ടിസി ബസ് 10 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

Synopsis

ആലുവ:   പറവൂര്‍ കവലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് 10 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ വൈകീട്ട് സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്ന വാഹന നിരയിലെ പുറകിലുള്ള കാറിലിടിച്ച് ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതോടെ വാഹനങ്ങളോരോന്നായി പരസ്പരം കൂട്ടിയിടിച്ചു. 

ഒരു ലോറിയും ഒരു സ്‌കൂട്ടറും എട്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. തൃശൂരില്‍ നിന്ന് വൈക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോ ആകാം അപകടകാരണമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും
Malayalam News Live Updates: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം - അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും