
ജാർഖണ്ഡിലെ രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ ഒരു വിരമിക്കല്‍ ചടങ്ങായിരുന്നു രംഗം. മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ വിരമിക്കലിന് ഞെട്ടിയത് മുനിസിപ്പാലിറ്റിയിലെ സഹപ്രവർത്തകർ തന്നെയായിരുന്നു.
സുമിത്രാ ദേവിയുടെ വിരമിക്കലിന് എത്തിയ ഒരു പ്രധാനപ്പെട്ട വ്യക്തി ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാറായിരുന്നു. അദ്ദേഹം പ്രസംഗിച്ചത് കേട്ട നാട്ടുകാർ അത്ഭുതപ്പെട്ടു. തങ്ങളുടെ സുമിത്രയേ കുറിച്ചാണോ ഇദ്ദേഹം പറയുന്നതെന്നോർത്ത്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. "ഞങ്ങള്‍ക്ക് വേണ്ടി അമ്മ ഏറെ കഷ്ടപ്പെട്ടു. ഞങ്ങളെ തളരാതെ അവർ കാത്തു. എപ്പോഴും പഠിക്കാനായി കഠിനാധ്വാനം ചെയ്യാന്‍ അവർ ഊർജ്ജം തന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഓഫീസർമാരായി ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്."
അതെ, രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ മക്കളില്‍ ഒരാളാണ് ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാർ. മൂത്ത മകൻ വീരേന്ദ്ര കുമാർ റെയിൽവെയിൽ എഞ്ചിനിയർ, രണ്ടാമൻ ധീരേന്ദ്ര കുമാർ ഡോക്ടർ, ഇളയമകൻ മഹേന്ദ്രകുമാർ കലക്ടർ. എല്ലാവരെയും പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിച്ചത് തൂപ്പുജോലിയില്‍ നിന്നുകിട്ടുന്ന വരുമാനത്തിൽ നിന്ന്.
വിരമിക്കല്‍ ചടങ്ങില്‍ തങ്ങളെ പഠിപ്പിക്കാനും വളർത്താനും അമ്മ സഹിച്ച ത്യാഗങ്ങളെ കുറിച്ച് മക്കള്‍ സംസാരിച്ചപ്പോള്‍ സുമിത്രാ ദേവി സന്തോഷം കൊണ്ട് കരയുകയായിരുന്നു. തുപ്പ് ജോലിയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെയെല്ലാം വളർത്തി പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കിയത്. അത് കൊണ്ട് അമ്മ ഈ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് മഹീന്ദ്ര കുമാർ പറഞ്ഞു. കഴിഞ്ഞ 30 വർഷമായി സുമിത്ര ദേവി തുപ
എല്ലാ മക്കളും ഉയർന്ന നിലയിലെത്തിയിട്ടും സുമിത്ര ഈ ജോലിയിൽ തുടർന്നു. അമ്മയുടെ ജോലിയിൽ അഭിമാനമുള്ള മക്കളുള്ളപ്പോള്‍ എന്തിനാ ജോലി ഉപേക്ഷിക്കണമെന്ന് സുമിത്രാദേവി ചോദിക്കുന്നു. കഴിഞ്ഞ 30 വർഷമായി രാജ്രപ്പ മുനിസിപ്പാലിറ്റിയില്‍ സുമിത്ര തൂപ്പുകാരിയായി ജോലി ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam