നീലക്കുറിഞ്ഞിക്കായി ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

web desk |  
Published : Jun 27, 2018, 11:14 PM ISTUpdated : Oct 02, 2018, 06:45 AM IST
നീലക്കുറിഞ്ഞിക്കായി ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

Synopsis

നീലക്കുറിഞ്ഞി കാണാന്‍ ഇത്ത‌വണ അഞ്ച‌് ലക്ഷം പേർ എത്തുമെന്ന‌് പ്രതീക്ഷിക്കുന്നു.

ഇടുക്കി: രാജമല സന്ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. നീലക്കുറിഞ്ഞി കാണാനെത്തുന്ന‌വർക്ക‌് ഓൺലൈൻ വഴി ടിക്കറ്റ‌് ബുക്ക‌് ചെയ്യുന്നതിന‌് അ‌‌‌‌‌‌‌‌‌വസരമുണ്ടാക‌ും. ഇത്ത‌വണ നീലക്കുറിഞ്ഞി പൂവിടാൻ കാലതാമസം ഉണ്ടാകുമെന്നാണ‌് കരുതുന്നത‌്. ഓൺലൈനിൽ ബുക്ക‌് ചെയ്യുന്ന‌വർക്ക‌് ആഗസ‌്ത‌് ഒന്നു മുതൽ രാജമലയിലേക്ക‌് പ്രവേശനം അനു‌വദിക്കും. 

കുറിഞ്ഞി സീസൺ സമയത്ത‌് ഒരുദിവസം 3500 പേർക്കേ ഉദ്യാനം സന്ദർശിക്കുന്നതിന‌് അനുമതി നൽകുകയുള്ളൂ. ഇതിൽ 75 ശതമാനം ഓൺലൈൻ ‌വഴി ബുക്ക‌് ചെയ്യുന്ന‌വർക്കായിരിക്കും. മുതിർന്ന‌ർക്ക‌് 120 രൂപയും കുട്ടികൾക്ക‌് 90 രൂപയുമാണ‌് നിരക്ക‌്. വിദേശ ടൂറിസ്റ്റുകൾക്ക‌് 400 രൂപയാണ‌് ടിക്കറ്റ‌് നിരക്ക‌്. ക്യാമറ ഉപയോഗിക്കുന്ന‌വരിൽനിന്നും 40 രൂപ അധികം ഈടാക്കും. 

2006ലാണ‌് അ‌വസാനമായി രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത‌്. അന്ന‌് മൂന്ന‌് ലക്ഷത്തിലധികം സന്ദർശകർ എത്തിയതാണ‌് കണക്ക‌്. എന്നാൽ, ഇത്ത‌വണ അഞ്ച‌് ലക്ഷം പേർ എത്തുമെന്ന‌് പ്രതീക്ഷിക്കുന്നു. മൂന്നാറിൽ എത്തുന്ന വാഹനങ്ങൾ പാർക്ക‌് ചെയ്യുന്നതിന‌് ആ‌ശ്യമായ നടപടികൾ ഇതിനോടകം ആരംഭിച്ചു. കഴിഞ്ഞു. ഓൺലൈൻ ബുക്കിങ്ങിന‌് www.munnarwildlife.com എന്ന വെബ‌്സൈറ്റ‌് സന്ദർശിക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി