
ദില്ലി: വിശ്വഭാരതി സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ നിയമനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് റദ്ദാക്കി. സ്വപന്‍ കുമാര്‍ ദത്തിന്റെ നിയമനമാണ് രാഷ്ട്രപതി റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് മാനവ വിഭവശേഷി മന്ത്രാലയം മൂന്നു പേരടങ്ങുന്ന വൈസ് ചാന്‍സലര്‍മാറുടെ ലിസ്റ്റ് രാഷ്ട്രപതിക്കയച്ചത്. ഈ ലിസ്റ്റാണിപ്പോള്‍ രാഷ്ട്രപതി തള്ളിയത്. രണ്ട് വര്‍ഷമായി വൈസ് ചാന്‍സലര്‍ പദവിയില്‍ നിയമനം നടത്തിയിട്ട്.
സ്വപ്ന്‍ കുമാര്‍ ദത്ത(എന്‍ഇഎച്ച് യൂണിവേഴ്‌സിറ്റി), പി.എന്‍.മിശ്ര (ദേവീ അഹല്യ വിശ്വവിദ്യാലയ, ഇന്‍ഡോര്‍), ശങ്കര്‍ കുമാര്‍ നാഥ് ( ഐഐടി കാണ്‍പൂര്‍), എന്നീ മൂന്നു പേരടങ്ങുന്ന ലിസ്റ്റാണ് മന്ത്രാലയം രാഷ്ട്രപതിയുടെ തീരുമാനത്തിനായി കൊടുത്തത്. എന്നാല്‍ സ്വപന്‍ കുമാറിനെ വൈസ് ചാന്‍സലറായി രാഷ്ട്രപതി നിയമിച്ചിരുന്നു എന്നാല്‍ ഇതുസംമ്പന്ധിച്ച ഉത്തരവിറങ്ങിയിരുന്നില്ല.
വിശ്വഭാരതി സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ പ്രധാനമന്ത്രിയാണ്. രാഷ്ട്രപതി സര്‍വ്വകലാശാലയിലെ വിസിറ്ററായിരിക്കും. പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ റെക്ടറും. രാഷ്ട്രപതിയാണ് വൈസ്ചാന്‍സലറെ നിയമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam