രണ്ട് കോടി രൂപ വിലവരുന്ന ചന്ദനം പിടികൂടി

web desk |  
Published : Jun 29, 2018, 07:39 PM ISTUpdated : Oct 02, 2018, 06:50 AM IST
രണ്ട് കോടി രൂപ വിലവരുന്ന ചന്ദനം പിടികൂടി

Synopsis

കേരളത്തിലെ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചന്ദന വേട്ടകളിലൊന്നാണിത്.

മലപ്പുറം:  മഞ്ചേരിയിൽ 2000 കിലോ ചന്ദനം വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. രണ്ട് കോടി രൂപ വിലമതിക്കുന്നതാണ് ചന്ദനം. കേരളത്തിലെ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചന്ദന വേട്ടകളിലൊന്നാണിത്. മഞ്ചേരി പുല്ലാര സ്വദേശി നജ്മുദ്ധീന്‍റെയും സഹോദരൻ സലാമിന്‍റെയും വീടുകളോട് ചേർന്നുള്ള ഷെഡ്ഡിലായിരുന്നു ചന്ദനം ഒളിപ്പിച്ചിരുന്നത്. സലാം വിദേശത്താണ്. നജ്മുദ്ധീനായി തെരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്