പൊട്ടിവീണ വൈദ്യുതികമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധികന്‍ മരിച്ചു

Web Desk |  
Published : Jun 10, 2018, 02:39 PM ISTUpdated : Jun 29, 2018, 04:09 PM IST
പൊട്ടിവീണ വൈദ്യുതികമ്പിയില്‍ തട്ടി  ഷോക്കേറ്റ് വയോധികന്‍ മരിച്ചു

Synopsis

കാട്ടായിക്കോണം മടവൂര്‍പാറ കീഴേവിള വീട്ടില്‍ ശശിധരന്‍ (72) ആണ് മരിച്ചത്.

തിരുവനന്തപുരം: ചെക്കോട്ടു കോണത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി ഷോക്കേറ്റ് വയോധികന്‍ മരിച്ചു. കാട്ടായിക്കോണം മടവൂര്‍പാറ കീഴേവിള വീട്ടില്‍ ശശിധരന്‍ (72) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 5.30 നായിരുന്നു സംഭവം. രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. വൈദ്യുതി ലൈന്‍ പൊട്ടി വീണത് അറിയാതെ അതുവഴി പോയ ശശിധരന് ഷോക്കേറ്റു. അതിരാവിലെയായതിനാല്‍ ആരും കണ്ടിരുന്നില്ല.  ഭാര്യ: ഓമന. മക്കള്‍:ഷിബു, ഷിനു, ഷിജു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്ലാമിക തീവ്രവാദികളുമായി ബന്ധം; നൈജീരിയയിൽ 400 പേർക്ക് തടവ് ശിക്ഷ
കോഴിക്കോട് സിപിഎം കണക്കിൽ ജയം ഉറപ്പ് നാല് മണ്ഡലങ്ങളിൽ മാത്രം; നാലിടത്ത് തോൽക്കും, രണ്ടിടത്ത് വ്യക്തിഗത വോട്ട് പ്രധാനം, മൂന്നിടത്ത് ഇഞ്ചോടിഞ്ച്