'അങ്കിളിനെ' അമ്മ സിനിമ കാണാന്‍ വിളിച്ച് വരുത്തുകയായിരുന്നു; പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികരണം

Web Desk |  
Published : May 15, 2018, 11:52 AM ISTUpdated : Jun 29, 2018, 04:07 PM IST
'അങ്കിളിനെ' അമ്മ സിനിമ കാണാന്‍ വിളിച്ച് വരുത്തുകയായിരുന്നു; പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികരണം

Synopsis

'അങ്കിളിനെ' അമ്മ സിനിമ കാണാന്‍ വിളിച്ച് വരുത്തുകയായിരുന്നു വേദനിച്ച് കൈതട്ടി മാറ്റിയപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി

മലപ്പുറം:തീയ്യറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികരണം. സിനിമ കാണാന്‍ ഈ അങ്കിളിനെ അമ്മ വിളിച്ചുവരുത്തിയതാണെന്നും ഈ 'അങ്കിള്‍' ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും പെണ്‍കുട്ടി പ്രതികരിച്ചു. ശിശുക്ഷേമ സമിതിയിലെ കൗണ്‍സിലറോടാണ് പെണ്‍കുട്ടിയുടെ പ്രതികരണം. നടന്ന സംഭവത്തിന്റെ ഗൗരവം മനസിലാകാതെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. 

സിനിമ കാണാന്‍ തുടങ്ങിയ സമയം മുതല്‍ 'അങ്കിള്‍' എന്തൊക്കെ ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു. വേദനിച്ച് കൈതട്ടി മാറ്റിയപ്പോള്‍ കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ആദ്യമായാണ് മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന അമ്മയുടെ മൊഴിയും പെണ്‍കുട്ടി നിഷേധിച്ചു.

'അങ്കിള്‍' ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും പെണ്‍കുട്ടി വിശദമാക്കി. ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന ശിശുക്ഷേമ സമിതിയിലെ കവിതാ ശങ്കറുടെ ആവശ്യം ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് പൊലീസ് നിലപാട് മാറ്റുകയായിരുന്നു. കുട്ടിയെ പലരും സ്വാധീനിക്കാന്‍ ശ്രമിച്ചത് മൊഴിയില്‍ പ്രതിഫലിച്ചെന്ന് കവിതാ ശങ്കര്‍ വിശദമാക്കുന്നു. കുട്ടിയുടെ മൊഴി ഒരിക്കല്‍കൂടി രേഖപ്പെടുത്തുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍