ഉത്തർപ്രദേശില്‍ നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കി മോദി

By Web DeskFirst Published Jan 2, 2017, 12:35 PM IST
Highlights

ലഖ്നൗ: ഇന്ത്യൻ ജനതയ്ക്കു മുന്നിൽ അപ്രസക്തരായവരാണ് പുതുവർഷതലേന്നുള്ള തന്‍റെ ക്ഷേമപദ്ധതികളെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കി മോദി ബിജെപിയുടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. നോട്ട് അസാധുവാക്കലിനെതിരെ കോൺഗ്രസിന്റെ ആദ്യഘട്ട പ്രക്ഷോഭം ഇന്നു തുടങ്ങി.

ലക്നൗവിൽ നടന്ന കൂറ്റൻ റാലിയോടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന് ചർച്ച ചെയ്ത് ആരും സമയം കളയേണ്ടതിലെന്ന് വ്യക്തമാക്കി. രാമക്ഷേത്ര വിഷയം പരാമർശിക്കാത്ത മോദി മുഖ്യമന്തി സ്ഥാനാർത്ഥിയെക്കുറിച്ച് മൗനം പാലിച്ചു കള്ളപ്പണക്കാർക്കു വേണ്ടി സമാജ്വാദി പാർട്ടിയും ബിഎസ്പിയും ഒന്നിച്ചിരിക്കുകയാണ്. കോൺഗ്രസ് മകനെ എവിടെയെങ്കിലും ഒന്ന് എത്തിക്കാൻ പതിനഞ്ചു വർഷമായി ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും മോദി പരിഹസിച്ചു. പുതുവർഷതലേന്നുള്ള തന്റെ പ്രസംഗത്തെ എതിർക്കുന്നവരെ മോദി വിമർശിച്ചു

നോട്ട് അസാധുവാക്കലിനെതിരെ കോൺഗ്രസ് ആദ്യഘട്ടപ്രചരണത്തിന് ഇന്ന് തുടക്കം കുറിച്ചു,. ഉട്ടോപ്യയിലെ രാജാവാകാൻ മോദി ശ്രമിക്കരുതെന്ന് എകെ ആന്‍റണി ആവശ്യപ്പെട്ടു ജൻധൻ ഉൾപ്പടെ സ്ത്രീകളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച രണ്ടരലക്ഷം വരെയുള്ള തുക പരിശോധിക്കേണ്ടതില്ലെന്ന് സർക്കാർ ആദായനികുതി വകുപ്പിന് നിർദ്ദേശം നല്കി. എന്തായാലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഇനി നോട്ട് അസാധുവാക്കലിൽ കാര്യമായ തുടർനടപടിയൊന്നും ഉണ്ടാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കുന്നത്. 

 

click me!