മൊബൈല്‍ ക്യാമറ ശല്യമായി; തെയ്യക്കോലം ചെയ്തത്

By Web DeskFirst Published Feb 18, 2018, 6:41 PM IST
Highlights

കണ്ണൂര്‍: മൊബൈല്‍ ക്യാമറകള്‍ വ്യാപകമായതോടെ തെയ്യക്കോലങ്ങള്‍ കെട്ടിയാടുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സാധാരണയാണ്. കഴിഞ്ഞയാഴ്ച തളിപ്പറമ്പ് ക്ഷേത്രത്തിലെ കളിയാട്ടത്തിനോടനുബന്ധിച്ച് കെട്ടിയാടിയ കരിന്തിരി നായര്‍ ദൈവത്തിന്റെ വെളളാട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

വെള്ളാട്ടം ചട്ടം മറിയുന്നതിനിടെ അടുത്തു നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന കുട്ടിയോട് കോലക്കാരന്‍റെ പ്രതികരണമാണ് വീഡിയോയിലുള്ളത്. മറിഞ്ഞുകൊണ്ടിരിക്കെ അരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ കൈ തട്ടി വെള്ളാട്ടത്തിന്റെ ബാലന്‍സ് ചെറുതായിട്ടൊന്ന് തെറ്റി. ഇതില്‍ പ്രകോപിതനായ കോലക്കാരന്‍ തിരികെ വന്ന് കുട്ടിയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ കൈ തട്ടി തന്റെ ബാലന്‍സ് തെറ്റിയതില്‍ കോലക്കാരന്‍ പ്രകോപിതനാകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദേഷ്യം വന്ന കോലക്കാരന്‍ കുട്ടിയുടെ കയ്യിലുള്ള ഫോണ്‍ ഒറ്റത്തട്ടിന് ദൂരേക്ക് തെറിപ്പിക്കുകയായിരുന്നു. 

click me!