
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മോഷണ പരമ്പരയ്ക്ക് പിന്നിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍. തലസ്ഥാനത്ത് മാത്രം അറുപതിലധികം കടകള്‍ കുത്തിതുറന്ന് ലക്ഷങ്ങള്‍ തട്ടിയ ആര്യനാട് സ്വദേശി മണികണ്ഠനെ പൊലീസ് പിടികൂടിയത് തമിഴ്നാട്ടില്‍ നിന്ന്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൊലീസിനെ വലച്ച മോഷണ പരമ്പര നടന്നത് ഒരു മാസം മുമ്പ്. ശ്രീകൃഷ്‍ണസ്വാമിക്ഷേത്രത്തിന് സമീപത്തെ റോഡിലുണ്ടായിരുന്ന 10 കടകളില്‍ മോഷണം നടന്നത് ഒരേ ദിവസം. ലക്ഷങ്ങളുടെ നഷ്‍ടം.ആദ്യ മോഷണത്തിന്റെ തുമ്പ് കിട്ടാതെ പൊലീസ് വലയുന്നതിനിടെ വീണ്ടും മോഷണ പരമ്പര. തുടര്‍ന്നാണ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവരും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന കിട്ടിയതോടെ അന്വേഷണസംഘം നാഗര്‍കോവിലിലേക്ക്. തുടര്‍ന്നാണ് ആര്യനാട് സ്വദേശി മണികണ്ഠനെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam