
ഗൃഹോപകരണ മൊത്തവിതരണ കമ്പനിയിലേക്ക് ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി. തൃശൂർ പെരുന്പിലാവിൽ വച്ചാണ് 7ലക്ഷം രൂപ വില മതിക്കുന്ന ടിവി സെറ്റുകൾ മോഷണം പോയത്. പുലർച്ചെ ട്രക്ക് നിർത്തിയിട്ട് ഉറങ്ങിയതിനിടെയാണ് മോഷണം നടന്നത് എന്ന് ഡ്രൈവർ പറയുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആലുവയിലെ ഐബെൽ കമ്പനിയുടേതായിരുന്നു എൽഇഡി ടിവി സെറ്റുകൾ. ഇവിടെ നിന്ന് വിൽപനയ്ക്കായി കോഴിക്കോട്, വയനാട് മേഖലകളിലേക്ക് സ്വകാര്യ ട്രാൻസ്പോർട്ട് കന്പനിയുടെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു ടിവി സെറ്റുകൾ. വിവിധ ഗൃഹോപകരണ മൊത്തവിതരണ സ്ഥാപനങ്ങളിൽ എത്തിക്കാനുള്ളതായിരുന്നു ഇവ. കുന്ദംകുളത്തിനടുത്ത് പെരുന്പിലാവിലെത്തിയപ്പോൾ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് മയങ്ങുന്നതിനിടെയാണ് മോഷണം നടന്നതെന്ന് കർണ്ണാടക സ്വദേശിയായ ട്രക്ക് ഡ്രൈവർ പറയുന്നു. വാഹനം കുലുങ്ങുന്നതായി തോന്നി പുറത്തിറങ്ങി നോക്കിയപ്പോൾ ട്രക്കിനടുത്ത് നിർത്തിയിട്ട ലോറി ഓടിച്ച് പോകുന്നതാണ് കണ്ടതെന്നാണ് ഡ്രൈവറുടെ മൊഴി. ട്രക്കിന് പുറകിലെ ഷീറ്റ് കീറിയ നിലയിലാണ്.
32 ഇഞ്ച് വലിപ്പമുള്ള 46 ടിവി സെറ്റുകളാണ് മോഷണം പോയത്. കുന്ദംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam