കാറില്‍ കറങ്ങി റബര്‍ ഷീറ്റ് മോഷണം; രണ്ടുപേര്‍ പിടിയില്‍

Published : Oct 18, 2016, 02:41 PM ISTUpdated : Oct 05, 2018, 12:58 AM IST
കാറില്‍ കറങ്ങി റബര്‍ ഷീറ്റ് മോഷണം; രണ്ടുപേര്‍ പിടിയില്‍

Synopsis

കാറില്‍ കറങ്ങി റബര്‍ ഷീറ്റ് മോഷണം പതിവാക്കിയ  രണ്ട് പേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമല്‍ വെണ്ടേക്കുഞ്ചാല്‍ നടുകുന്നുമ്മല്‍ സുരേഷ്, ആലപ്പുഴ പള്ളിമുറി ചന്ദ്‌ബോസ് എന്നിവരാണ് പിടിയിലായത്. ചമലില്‍ നിന്നും മോഷ്ടിച്ച 409 കിലോ റബര്‍ ഷീറ്റും സഞ്ചരിച്ച കാറും പിടിച്ചെടുത്തു.

തിരുവമ്പാടി എസ് ഐ ശംഭുനാഥും സംഘവും നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ്  റബര്‍ ഷീറ്റ് മോഷ്ടാക്കെളെ പിടികൂടിയത്. തിരുവമ്പാടി പെട്രോള്‍ പമ്പിന് സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ട  കാറില്‍ റബര്‍ ഷീറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എടവണ്ണപ്പാറയില്‍ റബര്‍ തോട്ടമുണ്ടെന്നും അവിടെനിന്നും എത്തിച്ചതാണെന്നുമായിരുന്നു മറുപടി. സംശയം തോന്നിയ പോലീസ് ഇവരെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍  മോഷണം വെളിപെടുകയായിരുന്നു.

409 കിലോ റബര്‍ഷീറ്റ് ഇവരില്‍നിന്നും പിടിച്ചെടുത്തു.  മോഷണ വസ്തുക്കൾ കടത്തിയ കാറും പോലീസ് കസ്റ്റഡിയിലെത്തു. കട്ടിപ്പാറ, പുതുപ്പാടി മേഖലകളില്‍ എട്ടിടങ്ങളിൽ മോഷണം നടത്തിയതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. പകല്‍ സമയത്ത് കാറില്‍ കറങ്ങി നടന്ന് മോഷണം നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി രാത്രിയില്‍ മോഷ്ടിക്കുകയുമാണ് പതിവ്.
താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളിലാണ് റബര്‍ഷീറ്റ് വിറ്റഴിക്കുന്നത്.  തിരുവമ്പാടിയിലെ കടയില്‍  വില്‍പ്പന നടത്താനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. സിവിൽ  പൊലീസ്  ഓഫീസർമാരായ ശൈലേന്ദ്രകുമാര്‍, നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ