ബുക്ക് സ്റ്റാളില്‍ നിന്ന‌് രണ്ടര ലക്ഷം രൂപ മോഷ‌്ടിച്ചയാൾ പിടിയിൽ

Web Desk |  
Published : Jul 14, 2018, 11:26 PM ISTUpdated : Oct 04, 2018, 03:07 PM IST
ബുക്ക് സ്റ്റാളില്‍ നിന്ന‌് രണ്ടര ലക്ഷം രൂപ മോഷ‌്ടിച്ചയാൾ പിടിയിൽ

Synopsis

കടയിൽ നിന്ന‌് 2.5 ലക്ഷം രൂപ മോഷ‌്ടിച്ചയാൾ പിടിയിൽ

കോഴിക്കോട‌്: നഗരത്തിലെ ബുക്ക‌് സ‌്റ്റാളിൽ നിന്ന‌് രണ്ടരലക്ഷം രൂപ മോഷ‌്ടിച്ച പ്രതി പിടിയിലായി. കൂടത്തായി മുരിങ്ങതൊടികയിൽ മുഹമ്മദലി (62) ആണ‌് ടൗൺ പൊലീസി ന്റെ പിടിയിലായത‌്.  മൊയ‌്തീൻ പള്ളി റോഡിലെ അൽഹുദാ ബുക്ക‌് സ‌്റ്റാളിൽ നിന്നാണ‌് പണം മോഷ‌ണം പോയത‌്.  വെള്ളിയാഴ‌്ച പകൽ 12.30ന് കടയിലുള്ളയാൾ പള്ളിയിൽ പോയ ശേഷമാണ‌് സംഭവം. പാതി അടച്ച ഷട്ടറിനടിയിലൂടെ കയറിയാണ‌് പണം മോഷ‌്ടിച്ചത‌്. 

സിസിടിവിയിൽ നിന്ന‌് കിട്ടിയ ദൃശ്യങ്ങളാണ‌് പ്രതിയെ പിടിക്കാൻ എളുപ്പമായത‌്. ഷട്ടർ പാതി അടച്ച കടകളിൽ നിന്ന‌് മോഷണം നടത്തുന്നതാണ‌് ഇയാളുടെ രീതി. സമാന സംഭവങ്ങളിൽ പട്ടാമ്പി, അരീക്കോട‌്, മഞ്ചേരി, തലശ്ശേരി, കൂത്തുപറമ്പ‌് എന്നിവിടങ്ങളിൽ മുഹമ്മദലിക്കെതിരെ കേസുണ്ട‌്. അസി. കമ്മീഷണർ (സൗത്ത‌്) അബ്ദുൽ റസാഖ‌്, ടൗൺ എസ‌് ഐ രമേശ‌് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ‌് ശനിയാഴ‌്ച ഉച്ചയോടെ പ്രതിയെ പിടിച്ചത‌്. മോഷ‌്ടിച്ച പണം പൂർണമായും കണ്ടെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജാതിയും മതവും രാഷ്ട്രീയവും സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും നിലനിൽപിനും പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; മല്ലികാ സുകുമാരൻ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം