തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം വൈകുന്നു

Web Desk |  
Published : Sep 11, 2016, 01:17 PM ISTUpdated : Oct 05, 2018, 04:10 AM IST
തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം വൈകുന്നു

Synopsis

തിരുവല്ല: തിരുവല്ലയുടെ യാത്രാദുരിതത്തിന് പരിഹാരമായി തുടങ്ങിയ ബൈപാസ് നിര്‍മ്മാണം ഈ ഓണത്തിനും പൂര്‍ത്തിയായില്ല. ബൈപാസ്സിനായി പൊളിച്ച റോഡുകളും, ഗതാഗത കുരുക്കും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. എം സി റോഡില്‍ തിരുവല്ല കടന്ന് കിട്ടാനാണ്, മഴുവങ്ങാടില്‍ തുടങ്ങി നഗരംവിട്ട് രാമന്‍ചിറയിലെത്താവുന്ന ബൈപാസിന്റെ നിര്‍മ്മാണം 2014ല്‍ തുടങ്ങിയത്. കുപ്പികഴുത്ത് ജംഗ്ഷനായ തിരുവല്ലയിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍. പക്ഷേ നിര്‍മ്മാണം തുടങ്ങി മൂന്നാമത്തെ ഓണമെത്തിയിട്ടും പണി പാതിവഴിയില്‍ തന്നെ. ബൈപാസിനായി പൊളിച്ച റോഡുകളും ഒച്ചിഴയുന്ന വേഗത്തില്‍ നി!ര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും ഓണമായതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. രണ്ട് കിലോമീറ്ററിലേറെ നീളമുള്ള ബൈപാസ്സില്‍ അരകിലോമീറ്ററിലേറെ മേല്‍പാലമാണ്. നിര്‍മ്മാണം ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കില്‍ അടുത്ത ഓണത്തിനും ബൈപാസിലൂടെ വണ്ടി ഓടില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണം 20 വർഷം മുൻപുള്ള കേസിൽ
Malayalam News Live: ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം; ഉത്തരവിടാൻ നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണം 20 വർഷം മുൻപുള്ള കേസിൽ