വയസ് 60, ഭാര്യമാര്‍ മൂന്ന്, കുട്ടികള്‍ 36, കാത്തിരിപ്പ് അടുത്ത കുട്ടിക്കായി

Published : Oct 28, 2017, 09:50 PM ISTUpdated : Oct 05, 2018, 03:09 AM IST
വയസ് 60, ഭാര്യമാര്‍ മൂന്ന്, കുട്ടികള്‍ 36, കാത്തിരിപ്പ് അടുത്ത കുട്ടിക്കായി

Synopsis

അടുത്തൊരു കുഞ്ഞിനായി കാത്തിരിക്കുകയാണ് 36 കുട്ടികളുള്ള ഈ പാകിസ്ഥാന്‍ സ്വദേശി. അതില്‍ അഭിമാനം ഉണ്ടെന്നും അറുപത് വയസ്സുകാരന്‍ ഗുല്‍സര്‍ ഖാന്‍ പറയുന്നു. മൂന്ന് ഭാര്യമാരും കുട്ടികളും ചെറുകുട്ടികളുമായി 150 പേരാണ് ഇപ്പോള്‍ ഈ കുടുംബത്തിലുളളത്. ഗുല്‍സര്‍ ഖാന്‍റെ മൂന്നാമത്തെ ഭാര്യ ഗര്‍ഭിണിയാണ്. കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും ഗുല്‍സര്‍ പറഞ്ഞു.  ഇസ്ലാമാബാദ് സ്വദേശിയാണ് ഗുല്‍സര്‍ ഖാന്‍. 

കുട്ടികള്‍ കൂടുതല്‍ ഉളളതിനാല്‍ ചെറിയൊരു സംഘര്‍ഷത്തില്‍ പോലും വിജയിക്കാന്‍ സഹായിക്കുമെന്നാണ് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുല്‍സര്‍ ഖാന്‍ പറഞ്ഞത്. തന്‍റെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അല്ലാഹു സഹായിക്കുമെന്ന വിശ്വാസമുണ്ടെന്നും ഗുല്‍സര്‍ പറയുന്നു. ഗുല്‍സറിന്‍റെ സഹോദരന്‍ മസ്താനും മൂന്ന് ഭാര്യമാരും 22 കുട്ടികളുമുണ്ട്. 

 

PREV
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു