
ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താന്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് തോമസ് ചാണ്ടി എംഎല്‍എ. തന്റെ മൂന്ന് ബോട്ടുകളും 30 ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിക്കുന്നുണ്ടെന്നും ശാരീരിക അവശത മൂലമാണ് നേരിട്ട് ദുരിത ബാധിത മേഖലകളില്‍ എത്താത്തതെന്നും തോമസ് ചാണ്ടി എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്റെ വീട്ടിലും വെള്ളം കയറി. എം.എല്‍എ നേരിട്ട് എല്ലാ പഞ്ചായത്തുകളിലും എത്തേണ്ട ആവശ്യമില്ല. വെള്ളം ഇറങ്ങിയ ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് ആവശ്യമായ നഷ്‌ടപരിഹാരം ജനങ്ങള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ താന്‍ പരിശ്രമിക്കുമെന്നും അതാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam