മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ വക 28.5 ലക്ഷം രൂപയുടെ റോഡ് ടാറിംഗ്

Published : Aug 11, 2017, 10:30 AM ISTUpdated : Oct 04, 2018, 07:06 PM IST
മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ വക 28.5 ലക്ഷം രൂപയുടെ റോഡ് ടാറിംഗ്

Synopsis

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നാളെ തുടങ്ങാനിരിക്കേ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ്.  വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്.  

അതായത് മന്ത്രിയുടെ റിസോര്‍ട്ടിന്‍റെ ഗേറ്റ് വരെ. ലേക്ക് പാലസുമുതല്‍ ജെട്ടിവരെയുള്ള ബാക്കി റോഡിന് ലേക്ക് പാലസ് വരെയുള്ളതിന്‍റെ വീതിയുമില്ല. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെയും ലക്ഷങ്ങളുപയോഗിച്ചാണ് മന്ത്രിയുടെ റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്. 

നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മായില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്. നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്‍റെ വീതി. പക്ഷേ ഈ നാല് മീറ്ററാണ് റിസോര്‍ട്ട് വരെ ആറും ഏഴും മീറ്ററായത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രവർത്തകർ ജാ​ഗ്രത പുലർത്തണം, ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണം; നിർദേശവുമായി മമത ബാനർജി
ഉമ്മൻചാണ്ടിക്ക് ശേഷം കോൺ​ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം; പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തി ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തി