' തോമസ് ചാണ്ടി രാജിവെക്കണം' എന്‍.സി.പി യോഗത്തില്‍ ആവശ്യം

Published : Aug 15, 2017, 06:05 PM ISTUpdated : Oct 05, 2018, 02:01 AM IST
' തോമസ് ചാണ്ടി രാജിവെക്കണം' എന്‍.സി.പി യോഗത്തില്‍ ആവശ്യം

Synopsis

തിരുവനന്തപുരം: ഗതാഗതിമന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി എന്‍.സി.പിയുടെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍. അടിയന്തിരമായി വിളിച്ച് ചേര്‍ത്ത  യോഗത്തിലാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്.

ചാണ്ടിയുടെ നിയമ ലംഘനം പാര്‍ട്ടിയും സര്‍ക്കാറും അന്വേഷിക്കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നിലപാടെടുക്കുമെന്നും വരുന്ന 20ന് നടക്കുന്ന എന്‍.സി.പി യോഗത്തില്‍ നിലപാടറിയിക്കുമെന്നും വിമതപക്ഷം വ്യക്തമക്കി

കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയതായും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയതായുമുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

വാര്‍ത്തയ്ക്ക് പിന്നാലെ മന്ത്രിസ്ഥാനം ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം
വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, അൽ ബർഷയിൽ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന