ഇന്ധന വില നിര്‍ണ്ണയിക്കുന്നത് കേന്ദ്ര സര്‍ക്കാരെന്ന് വ്യക്തം; തോമസ് ഐസക്ക്

Web Desk |  
Published : May 14, 2018, 02:32 PM ISTUpdated : Jun 29, 2018, 04:27 PM IST
ഇന്ധന വില നിര്‍ണ്ണയിക്കുന്നത് കേന്ദ്ര സര്‍ക്കാരെന്ന് വ്യക്തം; തോമസ് ഐസക്ക്

Synopsis

ഇന്ധന വില വര്‍ധന നിര്‍ണ്ണയിക്കുന്നത് കേന്ദ്രമെന്ന് വ്യക്തം പ്രതികരണവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം:ഇന്ധന വില നിർണയിക്കുന്നത് കേന്ദ്ര സർക്കാരെന്ന് വ്യക്തമായെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. കേന്ദ്രം നഷ്ടപരിഹാരം നൽകിയാൽ ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. പഞ്ചസാരയ്ക്ക് മൂന്ന് ശതമാനം സെസ് നൽകുന്നതിനെ കേരളം എതിർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ഇന്ധന വില എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചു. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് അനുസരിച്ച് ദിവസം തോറും വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ മാസം 24നാണ് സര്‍ക്കാര്‍ ഇടപെട്ട് വില വര്‍ദ്ധനവ് താല്‍ക്കാലികമായി പിടിച്ചുനിര്‍ത്തിയത്. വരും ദിവസങ്ങളില്‍ കാര്യമായ വില വര്‍ദ്ധനവ് തന്നെ വരുമെന്നാണ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ