പെൻഷൻ പ്രായം 58 ആയി ഉയര്‍ത്താന്‍ നീക്കമെന്ന വാര്‍ത്ത തെറ്റ്: ധനമന്ത്രി തോമസ് ഐസക്ക്

By Web DeskFirst Published Dec 13, 2017, 6:48 PM IST
Highlights

തിരുവനന്തപുരം: പെൻഷൻ പ്രായം 58 ആക്കാൻ ധനവകുപ്പിന്റെ ശുപാർശ എന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ധനമ്ന്ത്രി തോമസ് ഐസക്ക്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക്ക് ഇക്കാര്യം വ്യക്തമാക്കിയത്. പെന്‍ഷന്‍പ്രായം 58 ആയി ഉയര്‍ത്തണമെന്നാവശ്യപ്പട്ട് ധനവകുപ്പ് ശുപാര്‍ശ നല്‍കിയെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രായം 58 ആക്കി ഉയര്‍ത്തണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത. വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ തോമസ് ഐസക്ക് വാര്‍ത്ത നിഷേധിച്ചു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം മാപ്പ് പറയണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

click me!