പ്രതിസന്ധി മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജ് വേണമെന്ന് തോമസ് ഐസക്

Web Desk |  
Published : Jan 03, 2017, 12:05 PM ISTUpdated : Oct 04, 2018, 04:24 PM IST
പ്രതിസന്ധി മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജ് വേണമെന്ന് തോമസ് ഐസക്

Synopsis

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുവര്‍ഷത്തിലെ ആദ്യ ശമ്പളവും പെന്‍ഷനും വാങ്ങാന്‍ ബാങ്കിലും ട്രഷറികളിലും ഇന്ന് നല്ല തിരക്കായിരുന്നു.

2008ലെ ലോക സാമ്പത്തിക മാന്ദ്യത്തിന് തുല്യമാണ് നോട്ട് അസാധുവാക്കലിന് ശേഷമുള്ള സാമ്പത്തിക സ്ഥിതിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മാന്ദ്യം മറികടക്കാന്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി വരുമാനത്തിന്റെ മൂന്ന് ശതമാനം എന്നത് നാലാക്കി ഉയര്‍ത്തണമെന്നും എട്ടാം ജിഎസ്ടി കൗണ്‍സിലില്‍ തോമസ് ഐസക് ആവശ്യപ്പെട്ടു.

പുതുവര്‍ഷത്തിലെ ആദ്യ പ്രവൃത്തിദിനത്തില്‍ ട്രഷറികളില്‍ വന്‍തിരക്കുണ്ടായെങ്കിലും ഡിസംബറിലെ പോലെ വലിയ പ്രതിസന്ധി ഉണ്ടായില്ല. റിസര്‍വ് ബാങ്ക് കൂടുതല്‍ കറന്‍സി നല്‍കിയതും ട്രഷറികളിലെ നീക്കിയിരുപ്പുമാണ് തുണച്ചത്. എന്നാല്‍ തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാക്കിയില്ലെന്ന പരാതിയുണ്ട്. സാങ്കേതിക പിഴവുകാരണം, തലസ്ഥാനത്തടക്കം ചിലയിടങ്ങളില്‍ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു.

കറന്‍സി വിതരണം സുതാര്യമാക്കണമെന്നും ചില്ലറക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ തിരുവനന്തപുരത്തെ ആര്‍ബിഐ റീജ്യണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരുവർഷത്തേക്ക് 2,40,000 രൂപ ലഭിക്കും, ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച്‌ ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് അപേക്ഷിക്കാം
ജോലിക്കായി ശ്രമിക്കുന്നവർക്ക് മാസം 1000 രൂപ, മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി; അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ