ജനകീയഭക്ഷണശാല ഒരുമാസം, വരവ് ചെലവ് കണക്കുകള്‍ ഇങ്ങനെ: തോമസ് ഐസക്

Web Desk |  
Published : Apr 04, 2018, 06:28 PM ISTUpdated : Jun 08, 2018, 05:52 PM IST
ജനകീയഭക്ഷണശാല ഒരുമാസം, വരവ് ചെലവ് കണക്കുകള്‍ ഇങ്ങനെ: തോമസ് ഐസക്

Synopsis

ജനകീയഭക്ഷണശാല ഒരുമാസം, വരവ് ചെലവ് കണക്കുകള്‍ ഇങ്ങനെ: തോമസ് ഐസക്

കേരളത്തെ ഞെട്ടിച്ച മധുവിന്‍റെ കൊലപാതകത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങളുടെയും സ്വയം വിമര്‍ശനപരമായ കാഴ്ചപ്പാടുകളില്‍ നിന്നുമാണ് ജനകീയ ഭക്ഷണ ശാല എന്ന ആശയം മുന്നോട്ടു വന്നത്. ധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യ രക്ഷാധികാരിയായ  സ്നേഹജാലകം എന്ന സംഘടനയാണ് ഭക്ഷണശാല ആരംഭിച്ചത്. ഇതിന്‍റെ വരവു ചെലവു കണക്കുകളും തുടര്‍ പ്രവര്‍ത്തനങ്ങളും പുറത്തുവിട്ടിരിക്കുകയാണ് മന്ത്രി തോമസ് ഐസക്. വരവു ചെലവ് കണക്കുകള്‍ ഒത്തു പോകുന്നുണ്ടെന്നും കൂടുതല്‍ ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

തോമസ് ഐസക്കിന്‍റ കുറിപ്പ് ഇങ്ങനെ

ജനകീയഭക്ഷണശാല ഒരു മാസം പിന്നിട്ടു. ഒരു മാസം പൂര്‍ത്തിയാവുമ്പോള്‍ ഇതിന്‍റെ വരവ്- ചെലവു കണക്കുകള്‍ അറിയാന്‍ എനിക്കും ഒരു കൗതുകം ഉണ്ടായിരുന്നു. ഇന്ന് പാര്‍ട്ടി സെക്രട്ടറി സഖാവ് കോടിയേരിയോടൊപ്പം ജനകീയഭക്ഷണശാലയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരോട് ഇതേപ്പറ്റി അന്വേഷിച്ചു. മാര്‍ച്ച് 3 മുതല്‍ 31 വരെയുള്ള കണക്ക് ഏകദേശം ഇങ്ങനെയാണ്.

വരവ് 
കളക്ഷന്‍ ബോക്സില്‍ നിക്ഷേപിച്ച തുക - 5,13,924
ആലപ്പുഴ നഗരത്തിലെ കിടപ്പ് രോഗികള്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ വില - 31,680
സ്നേഹജാലകം വാര്‍ഡുകളില്‍ നിന്ന് സ്പോൺസർഷിപ്പ് വഴി ലഭിച്ച തുക - 86,200 
ജനകീയ ഭക്ഷണശാലയില്‍ സ്പോൺസർഷിപ്പ് വഴി ലഭിച്ച തുക - 54,032 
പുറത്തേക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയ വകയില്‍ ലഭിച്ച തുക - 17,510

ആകെ - 7,03,346

ചെലവ് 
പലചരക്ക് - 2,57,901
പാല്‍ , തൈര് -6,022
ഗ്യാസ് -81,808
പച്ചക്കറി -77,959
തേങ്ങ -11,860
ഇറച്ചി -10,475
മീന്‍ -67,332
കുടിവെള്ളം-6,972
വാഹനവാടക -11,375
ഡീസല്‍-8,300
ശമ്പളം -1,23,750
വാടക - 500
ക്ലീനിംഗ് സാമഗ്രികള്‍, ഇനോക്കുലം മുതലയവ - 11,183
ഇലക്ട്രിസിറ്റി ചാര്‍ജ്ജ് - 20,000
വാട്ടര്‍ ചാര്‍ജ്ജ് - 4,000

ആകെ - 6,92,465

ചെലവും വരവും ഏകദേശം ഒത്തു പോകുന്നുണ്ട്. ഉച്ചഭക്ഷണസമയത്ത് വലിയൊരു അളവ് മനുഷ്യപ്രയത്നം ഇതിനുപുറമേ സന്നദ്ധസേവനമായി ലഭിക്കുന്നുണ്ട്. ജനകീയഭക്ഷണശാല നിര്‍മ്മാണത്തിനായി കെ എസ് എഫ് ഇ നല്‍കിയ സി എസ് ആര്‍ ഫണ്ടിന് പുറമേ പത്തുലക്ഷത്തിലധികം രൂപ വായ്പ എടുത്തിട്ടുണ്ട്. വായ്പ പലിശയും കൂടി കണക്കിലെടുത്താല്‍ ചെറിയ നഷ്ടത്തില്‍ ആണെന്ന് കരുതണം.

കിടപ്പുരോഗികള്‍ക്കും അഗതികള്‍ക്കും വീടുകളില്‍ ഭക്ഷണം എത്തിക്കുന്നത് കൂടി ചേര്‍ത്താല്‍ മൂന്നുനേരവും കൂടി ആരെ ഏകദേശം ആയിരത്തിലധികം പേര്‍ ദിനം പ്രതി ഭക്ഷണം കഴിക്കുന്നുണ്ട്. ഒരാള്‍ക്ക് ഭക്ഷണത്തിനായി ശരാശരി വേണ്ടി വന്നത് ഇരുപത്തിയഞ്ച് രൂപയാണ്.

ഇത് ജനങ്ങള്‍ക്ക് വലിയൊരു സഹായമാണ്. പകുതിയോളം പേര്‍ സൗജന്യമായി തന്നെ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു. അങ്ങിനെയുള്ളവരുടെ ഫോട്ടോ ഒന്നും എടുക്കാറില്ല. അതൊരു നിര്‍ബന്ധമായി ഞങ്ങള്‍ എടുത്തിരിക്കുകയാണ്. എന്നാല്‍ അവിടെ വരുന്ന സെലിബ്രിറ്റികളുടെയും ഇടത്തരക്കാരുടെയും ചിത്രങ്ങളും കഥകളും ഭക്ഷണശാലയുടെ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഭക്ഷണശാലയില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന് ഒരു മാസം 15 ലക്ഷം രൂപ മാര്‍ക്കറ്റ്‌ വില വരും. അങ്ങിനെ നോക്കിയാല്‍ ഒരു മാസം ഏഴര- എട്ട് ലക്ഷത്തോളം രൂപ ജനങ്ങള്‍ക്ക് സഹായമായി നല്‍കുന്നു. ഈ സഹായം ലഭ്യമാക്കുന്നത് സര്‍ക്കാര്‍ ധനസഹായം ഒന്നും ലഭ്യമാകാതെയാണ്. തമിഴ്നാട്ടിലെ അമ്മ മോഡല്‍ അല്ല സ്നേഹജാലകം ജനകീയഭക്ഷണശാല. അവിടെ പൂര്‍ണ സര്‍ക്കാര്‍ സഹായത്തോടെയാണ് നടക്കുന്നത്. ഇങ്ങനെയൊരു സംരംഭം സര്‍ക്കാര്‍ സഹായം ഇല്ലാതെ ബഹുജനകൂട്ടായ്മയില്‍ നടത്താന്‍ കഴിയും എന്നാണ് ജനകീയഭക്ഷണ ശാലയില്‍ നിന്നുള്ള ഒന്നാമത്തെ പാഠം. സര്‍ക്കാര്‍ സഹായം വേണമെങ്കില്‍ അടുക്കള സജ്ജീകരിക്കുന്നതിലും പരമാവധി സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും ലഭ്യമാക്കുന്നതിലും ഒതുക്കുന്നതാണ് നല്ലത്.

ക്ഷാമവും മറ്റും ഉണ്ടാവുമ്പോള്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി അടുക്കളകളുടെ മാതൃകയല്ല ഇത്. ഇങ്ങനെയൊരു സംരഭം വിജയിക്കണമെങ്കില്‍ സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മികച്ച സാഹചര്യങ്ങളില്‍ പാകം ചെയ്ത് വിളമ്പുക എന്നത് പ്രധാനമാണ്. ഭക്ഷണശാലയില്‍ എത്തുന്ന ഇടത്തരക്കാരും ഭക്ഷണത്തിന് വില നല്‍കാന്‍ പ്രാപ്തി ഉള്ളവരും നല്‍കുന്ന പണം ആണ് ഇവിടെ ക്രോസ് സബ്സിഡിയായി ഉപയോഗിക്കുന്നത്. ക്യാഷ്യര്‍ ഇല്ലെങ്കിലും ബില്‍ നല്‍കിയില്ലെങ്കിലും ഇങ്ങനെയുള്ളവര്‍ ഭക്ഷണത്തിനുള്ള മാര്‍ക്കറ്റ് വിലയോ അതില്‍ കൂടുതലോ പെട്ടിയില്‍ നിക്ഷേപിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ആദ്യമാസത്തെ അനുഭവങ്ങള്‍ കാണിക്കുന്നത് ഇതൊരു സുസ്ഥിരമായ മാതൃക ആണെന്നാണ്. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് കൂടുതല്‍ തെളിഞ്ഞുവരും. ഇത്തരമൊരു സംരംഭം വിജയിക്കണമെങ്കില്‍ സ്നേഹജാലകം പോലൊരു കൂട്ടായ്മ പിന്നിലുണ്ടാവണം എന്ന് മാത്രം.

ഇനിയെന്ത്?

ആലപ്പുഴ നഗരത്തിൽ വിശപ്പുരഹിത പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിന് സ്നേഹജാലകം തുടർന്നും പിന്തുണ നൽകും. ഒട്ടേറെപ്പേർ തങ്ങളുടെ പ്രദേശത്ത് ഇതുപോലൊന്ന് ആരംഭിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചും കണ്ടുപഠിക്കാൻ വേണ്ടിയും ഇവിടം സന്ദർശിക്കുന്നു. അടുത്തൊരു മൂന്നു മാസത്തിനിടയിൽ കേരളത്തിൽ ഒരു മൂന്നു ജില്ലകളിലെങ്കിലും സമാന ഭക്ഷണശാലകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്