സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌

Published : Feb 01, 2018, 01:30 PM ISTUpdated : Oct 05, 2018, 12:49 AM IST
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നു സാമ്പത്തിക അവലോകന റിപ്പോർട്ട്‌. വളർച്ച നിരക്ക് ആദ്യമായി ദേശീയ ശരാശരിയിൽ നിന്നും താഴെയെത്തി. നോട്ടു നിരോധനം വളർച്ചയെ ബാധിച്ചെങ്കിലും ജി എസ് ടി വരും വർഷം വരുമാനം ഉയർത്തുമെന്നാണ് നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നത്. 

ശമ്പളം പെൻഷൻ പലിശ ഇനങ്ങളിൽ വൻ വർധന ഉണ്ടായി. പത്താം ശമ്പള കമ്മീഷൻ ശുപാർശ നടപ്പാക്കിയതും ക്ഷേമപെഷൻ കുടിശ്ശിക കൊടുത്തതും റവന്യൂ ചെലവ് കൂട്ടി. കടം മുൻ വർഷത്തെ അപേക്ഷിച്ചു 18. 48 ശതമാനം കൂടി 186453 കോടി രൂപയായി. നോട്ടു നിരോധനവും ഗൾഫ് വരുമാനം കുറഞ്ഞതും പ്രതിസന്ധയുണ്ടാക്കി. 

നികുതി വരുമാനം ഉയർത്താനുള്ള ശ്രമം നോട്ടു നിരോധനം തകർത്തു. ആഭ്യന്തര ഉത്പാദനം ആദ്യമായി ദേശീയ ശരാശരിക്ക് താഴെയെത്തി. 2015-16 എൽ ദേശീയ ശരാശരി 9. 94 സംസ്ഥാന ശരാശരി 8. 59 മാത്രം. നോട്ടു നിരോധനം മൂലം മകഴിഞ്ഞ വർഷം ഇതിലും താഴെ പോകാനാണ് സാധ്യത. കടുത്ത പ്രതിസന്ധിക്കിടെയും ജി എസ് ടിയിൽ വലിയ പ്രതീക്ഷയാണ് വെക്കുന്നത്. നടപ്പാക്കിയതിൽ പാളീച്ച ഉണ്ടെങ്കിലും അടുത്ത വർഷം ജി എസ് ടി വഴി 20 ശതമാനം നികുതി വളർച്ചയാണ് ലക്ഷ്യം ഇടുന്നത്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ
ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർ! ഈ വർഷം പിഴയായി ഈടാക്കിയത് 1,781 കോടി