
പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. സ്റ്റെർലൈറ്റ് പ്ലാൻറ് പൂട്ടിയെന്ന് ഉറപ്പ് നല്‍കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍ ഇപ്പോഴും. ഈ സാഹചര്യത്തില്‍ നിരോധനാജ്ഞ ഇന്ന് പിൻവലിക്കുമോ എന്ന് വ്യക്തമല്ല.
തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് ജില്ലാ കളക്ടർ സന്ദീപ് നന്തൂരി പറയുന്നത്. നിരോധനാജ്ഞ പിൻവലിക്കുന്നതിനെ പറ്റി ഇപ്പോള്‍ പറയാനാകില്ല..സാഹച്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കും
13 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടം നടത്തിയെന്നാണ് സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുള്ളത്....എന്നാല്‍ 7 .മൃതദേഹങ്ങള്‍ മാത്രെ പോസ്റ്റ് മോർട്ടം ചെയ്തിട്ടുള്ളൂ എന്നും ബാക്കി ഉള്ളവ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി ഒപ്പിട്ട് നല്‍കാൻ ബന്ധുക്കളെ പൊലീസ് നിർബന്ധിക്കുന്നുവെന്നാണ് ആക്ഷേപം. ഈ മാസം 30 വരെ മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാനാണ് ഹൈക്കോടതി നിർദേശം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam