തുത്തുക്കുടി വെടിവയ്പ്പില്‍ പത്ത് മരണം; സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു

Web Desk |  
Published : May 22, 2018, 07:08 PM ISTUpdated : Jun 29, 2018, 04:17 PM IST
തുത്തുക്കുടി വെടിവയ്പ്പില്‍ പത്ത് മരണം; സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു

Synopsis

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ തമിഴ്നാട് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. 

തൂത്തുകുടി: തുത്തുക്കുടി വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ തമിഴ്നാട് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.  മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കും. 

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്‍‌ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു.  

സമരത്തിന്‍റെ 100 ആം ദിവസാചരണത്തിന് ആയിരക്കണക്കിന് പ്രതിഷേധക്കാർ തൂത്തുക്കുടിയിലെത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത്  കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതേസമയം, നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാർ  കളക്ട്രേറ്റിലേറ്റ്  നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു.

പ്രതിഷേധക്കാർ കളക്ട്രേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനക്കൾക്ക് തീയിട്ടു. തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ജാഗ്രതയിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരാൾക്ക് കടന്നുപോകാൻ പാകത്തിൽ തുരന്ന ഭിത്തി, ആൾ അകത്തുകടന്നത് വൻ ആസൂത്രണത്തോടെ, വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം
ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ഇറങ്ങാനാകാതെ കുടുങ്ങി, താഴയെത്തിച്ച് ഫയർഫോഴ്സ്, വിവാഹവാ​ഗ്ദാനം നിഷേധിച്ചത് കാരണം