ആയിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk |  
Published : Mar 22, 2018, 10:44 AM ISTUpdated : Jun 08, 2018, 05:53 PM IST
ആയിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Synopsis

ആയിരം ഹോട്ട് സ്‌പോട്ടുകളിലൂടെ പരിധിയില്ലാതെ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സേവനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ ആയിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടിക്കിടെയാണ് ആയിരം ഹോട്ട് സ്‌പോട്ടുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 

ഡിജിറ്റല്‍ രംഗത്ത് കേരളം കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടിയും ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാക്കി മാറ്റിയും വിവരസാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ലോകത്തിലെ മാറ്റങ്ങള്‍ സ്വാംശീകരിക്കുന്ന സമൂഹമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ആയിരം ഹോട്ട് സ്‌പോട്ടുകളിലൂടെ പരിധിയില്ലാതെ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കരന്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; 2 പ്രതികൾ പിടിയിൽ
യോ​ഗേഷിനെ കാണാതായിട്ട് ഇന്നേക്ക് 5 ദിവസം; നീറ്റ് പരീക്ഷയുടെ തലേന്ന് വീട് വിട്ടിറങ്ങി, കണ്ണീരോടെ കുടുംബം