വാമനപുരം ആറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു

Published : Feb 12, 2017, 04:17 PM ISTUpdated : Oct 04, 2018, 10:32 PM IST
വാമനപുരം ആറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു

Synopsis

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാമപുരം ആറില്‍ കുളിക്കാനിറങ്ങിയ ജ്യേഷ്ഠാനുജന്മാരുള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സ്വദേശികളായ ഷാമോന്‍, ഷാജിര്‍, മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഷാമോനും ഷാജിറും സഹോദരങ്ങളാണ്.

ഉച്ചക്കുശേഷം  കുളിക്കാനിറങ്ങിയ മൂന്നുപേരെയും കാണാതായതോടെ ഫയര്‍ഫോഴസും പൊലീസിനും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാമനപുരം നദിയില്‍ അവനവഞ്ചേരി  ഗ്രാമം മുക്ക് മുള്ളിയില്‍ക്കടവില്‍ ഞായറാഴ്ച വൈകിട്ട് 5 മണയോടെയാണ് സംഭവം.

സുഹൃത്തുക്കളും അയല്‍വാസികളുമായ നിയാസ് (20) ആഷിഖ്(20) എന്നിവര്‍ക്കൊപ്പം ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് ഇവര്‍ വീടുകളില്‍ നിന്നും കടവലേയ്ക്ക് പോയത്. ഇവിടെ ആറ്റിന്റെ രണ്ട് കരയിലും വാട്ടര്‍ അതോറിറ്റിയുടെ പമ്പ്ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറിന് ഈ ഭാഗത്ത് ആഴക്കൂടുതലുണ്ട്. ഇപ്പോള്‍ നാല് മീറ്ററോളം ഇവിടെവെള്ളമുണ്ട്. നീന്തല്‍ വശമില്ലാത്തവരായിരുന്നു അഞ്ച് പേരും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി