കശ്മീര്‍ ഭീകരാക്രമണം; 3 സൈനികർ കൊല്ലപ്പെട്ടു; 15 പേര്‍ക്ക് പരിക്ക്

Published : Sep 18, 2016, 04:22 AM ISTUpdated : Oct 04, 2018, 05:41 PM IST
കശ്മീര്‍ ഭീകരാക്രമണം; 3 സൈനികർ കൊല്ലപ്പെട്ടു; 15 പേര്‍ക്ക് പരിക്ക്

Synopsis

ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയിലെ ചാവേറാക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു; 15 സൈനികർക്ക് പരിക്കേറ്റു .സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുള്ളിലേക്ക് ഭീകരർ കടന്നുകയറിയതായി സംശയം.

ശ്രീനഗര്‍ - മുസഫറാബാദ് ഹൈവേയ്ക്കരികിലാണ് സൈനികകേന്ദ്രം.  12 ബ്രിഗേഡി​ന്‍റെ ആസ്​ഥാനത്താണ്​ ആക്രമണം. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആ​ശുപത്രിയിലേക്ക്​ മാറ്റി. മൂന്ന് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്​. . ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ചില ബാരക്കുകൾക്കു തീപിടിച്ചു. പ്രദേശത്ത്​ വൻ ശബ്​ദത്തോടെ സ്​ഫോടനങ്ങൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. ആക്രമണമത്തെ തുടർന്ന്​ സംസ്​ഥാനത്ത്​ വൻ സുരക്ഷ സന്നാഹം സൈന്യം ഏർപ്പെടുത്തിയിട്ടുണ്ട്​. സംഘർഷത്തെ തുടർന്ന്​ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ റഷ്യയിലേക്കും യു.എസിലേക്കുമുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്​. സംഭവത്തെ തുടർന്ന്​ ഉന്നതതല യോഗം വിളിച്ച്​ ചേർത്തിട്ടുണ്ട്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ ഉണർന്നപ്പോൾ കണ്ടത് ജീവനക്കാരുടെ സർപ്രൈസ്, സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഹൃദയം തൊടും കുറിപ്പ്
ഇ- മെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നമെന്ന രാഹുലിന്റെ വാദം; മറുപടിയുമായി എസ്ഐടി, 'ഇ-സിഗ്നേച്ചർ ഉണ്ട്, വാദം നിൽക്കില്ല'