മൊബൈല്‍ ഫോണിനുള്ളില്‍ കഞ്ചാവ് നിറച്ച് എത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

By Web DeskFirst Published Sep 4, 2016, 8:32 AM IST
Highlights

ഇടുക്കി: മൊബൈല്‍ ഫോണിനുളളിലെ ബാറ്ററി നീക്കം ചെയ്ത് ശേഷം കഞ്ചാവ് നിറച്ച് കടത്തികൊണ്ട് വന്ന വിദ്യാര്‍ത്ഥികളെ എക്‌സൈസ് സംഘം പിടികൂടി. കുമളിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ പിടികൂടിയത്.  ഇവരില്‍ നിന്നും പതിനൊന്ന് മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു.  മുണ്ടക്കയം സ്വദേശികളാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍.  

തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നുമാണ് കഞ്ചാവും, മയക്ക്മരുന്ന് ഗുളികകളും ലഭിച്ചതെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.  ഒരു ഫോണില്‍ പത്ത് ഗ്രാം കഞ്ചാവ് വീതമാണ് ഒളിപ്പിച്ചിരുന്നത്.  പിടിക്കപ്പെട്ട കുട്ടികള്‍ രണ്ട് വര്‍ഷത്തിലധികമായി കഞ്ചാവും, മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമായതിനെ തുടര്‍ന്ന് സ്വദേശത്ത് കഞ്ചാവിന് വില വര്‍ദ്ധിച്ചു. അതിനാല്‍ കുറഞ്ഞ വിലക്ക് കമ്പത്ത് നിന്നും കഞ്ചാവ് സുലഭമായി ലഭിക്കുമെന്നറിഞ്ഞ് വന്നതാണെന്ന് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.  മൊബൈല്‍ ഫോണിനുളളില്‍ കഞ്ചാവ കടത്തി പിടികൂടുന്നത് ആദ്യമായാണ്.
 

click me!