കുഴല്‍ക്കിണറില്‍ കുടുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു

Published : Jul 23, 2016, 10:10 AM ISTUpdated : Oct 05, 2018, 12:49 AM IST
കുഴല്‍ക്കിണറില്‍ കുടുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു

Synopsis

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കുഴല്‍ക്കിണറിനകത്ത് പെട്ട മൂന്ന് വയസ്സുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും,കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.  അമ്മക്കൊപ്പം കൃഷിയിടത്തിലൂടെ നടന്നു പോകുമ്പോഴാണ്  ഖെറിഗോണ്‍ ഗ്രാമത്തിലെ 29 അടി താഴ്ചയുള്ള കുഴല്‍ കിണറിന് അകത്തേക്ക് കുട്ടി വീണത്. കിണറ്റിനുള്ളില്‍ 20 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. 20 മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്. നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനിടെ കിണറിനകത്ത് പാമ്പിനെ കണ്ടെത്തിയിരുന്നതും ആശങ്ക പരത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ മണിക്കൂറിൽ പിണറായി വിജയൻ അടക്കം പിന്നിൽ പോയത് 14 മന്ത്രിമാർ
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ; യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുൽ റഷീദിന് 733 വോട്ടിന് ലീഡ്